ഞാനും സഹോദരനും അകലാൻ കാരണം മാതാപിതാക്കൾ; കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമാൽ മാലിക്
- Published by:Sneha Reghu
- news18-malayalam
Last Updated:
തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയുള്ളൂവെന്ന് അമാൽ കുറിച്ചു
advertisement
1/6

കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് ഗായകൻ അമാൽ മാലിക്. ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയുള്ളൂവെന്നും ഈ തീരുമാനം ഒരിക്കലും വൈകാരികമല്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
2/6
സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാാനുള്ള കാരണവും തന്റെ മാതാപിതാക്കളാണെന്നാണ് അമാലിന്റെ ആരോപണം. താൻ സഹിച്ചിട്ടുള്ള വേദനയെ കുറിച്ച് ഇനിയും മൗനം പാലിക്കാൻ കഴിയില്ലെന്നും വർഷങ്ങളായി അവർക്കൊരു സുരക്ഷിതമായ ജീവിതം നയിക്കുന്നതിനായി പകലുകളും രാത്രികളും ചെലവഴിച്ചിട്ടും എനിക്ക് എന്തൊക്കെയോ കുറവകളുണ്ടെന്ന് അനുഭവപ്പെട്ടെന്നും അമാൽ മാലിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
3/6
അവർക്കുവേണ്ടി എന്റെ പല സ്വപ്നങ്ങളും വേണ്ടെന്ന് വച്ചിരുന്നു. കഴിഞ്ഞൊരു പത്തു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയ 126 പാട്ടുകളുണ്ടാക്കാൻ എന്റെ രക്തവും വിയർപ്പും ഒഴുക്കിയിട്ടുണ്ട്. തന്റെ മാതാപിതാക്കളുടെ പ്രവൃത്തികൾ കാരണമാണ് സഹോദരൻ അർമാൻ മാലിക്കും താനും അകന്നതെന്നും അമാൽ പറഞ്ഞു.
advertisement
4/6
തന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയ പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാൽ ആത്മവിശ്വാസം വല്ലാതെ കുറഞ്ഞു പോയി. അതുകൊണ്ടുതന്നെ കുടുംബവുമായുള്ള സകല ബന്ധങ്ങളും ഞാൻ വിച്ഛേദിക്കുന്നു. ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ അവരുമായി ചർച്ച ചെയ്യൂ. ഇത് ദേഷ്യത്തിന്റെ പേരിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. മറിച്ച്, തന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനും വേണ്ടിയുള്ള ആലോചനയിൽ നിന്നും വന്നുചേർന്ന തീരുമാനമാണ്. ഭൂതകാലം ഇനി എന്റെ ഭാവിയെ കവർന്നെടുക്കാൻ ഞാൻ അനുവദിക്കില്ല. സത്യസന്ധതയോടും ആത്മധൈര്യത്തോടും കൂടി ജീവിതം പുനർനിർമിക്കാൻ ഞാൻ ദൃഢപ്രതിജ്ഞ എടുത്തെന്നുമായിരുന്നു അമാൽ കുറിച്ചത്.
advertisement
5/6
അമാലിന്റെ പോസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിലാണ് നെറ്റിസൺ ഏറ്റെടുത്തത്. കുടുംബത്തിനെതിരെ നിരവധിപേർ കുറിപ്പുകളും പങ്കുവച്ചു. ഇതോടെ, അമാൽ കുടുംബവുമായുള്ള പ്രശ്നത്തെ കുറിച്ചുള്ള പോസ്റ്റ് നീക്കം ചെയ്തു. തന്റെ കുടുംബത്തെ ഇപ്പോഴും സ്നേഹിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
advertisement
6/6
സഹോദരൻ അർമാനുമായിട്ടുള്ള ബന്ധത്തിന് ഒരു വിള്ളലും ഏൽക്കില്ലെന്ന് കുറിച്ചു. സോഷ്യൽമീഡിയയിൽ നിന്നും തനിക്ക് കിട്ടുന്ന സ്നേഹത്തിനും അമാൽ നന്ദി അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
ഞാനും സഹോദരനും അകലാൻ കാരണം മാതാപിതാക്കൾ; കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമാൽ മാലിക്