പോലീസുകാർക്കൊപ്പമുള്ള രജിത് കുമാറിന്റെ സെൽഫി; സോഷ്യൽ മീഡിയയിലെ ചിത്രം വൈറൽ
- Published by:meera
- news18-malayalam
Last Updated:
Bigg Boss contestant Rajith Kumar's selfie with police doing the rounds on social media | പോലീസുകാർക്കിടയിലും രജിത്തിന് ഫാൻസ് ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന സെൽഫി വൈറൽ
advertisement
1/6

പോലീസുകാർക്കൊപ്പമുള്ള ബിഗ് ബോസ് താരം രജിത് കുമാറിന്റെ സെൽഫി വൈറലാവുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങിയ സമയത്ത് വൻ ആരാധക വൃന്ദം തടിച്ചു കൂടിയതിന്റെ പേരിൽ രജിത് കുമാറിനെ അറസ്റ്റു ചെയ്തിരുന്നു. അതിനു ശേഷമാണ് പോലീസുകാർക്കിടയിലും രജിത്തിന് ഫാൻസ് ഉണ്ടെന്ന തരത്തിൽ ഈ സെൽഫി പ്രചരിക്കാനാരംഭിച്ചത്
advertisement
2/6
ബിഗ് ബോസ് മത്സരത്തിൽ നിന്നും പുറത്തായ രജിത്തിനെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരാധകരുടെ പ്രളയമായിരുന്നു
advertisement
3/6
ഇതിന് ശേഷം 79 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ മുൻ ബിഗ് ബോസ് താരം ഷിയാസ് കരീമും ഉൾപ്പെട്ടിരുന്നു. ഒടുവിൽ ആറ്റിങ്ങലിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രജിത്തിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രജിത്തിന് ജാമ്യം ലഭിച്ചത്
advertisement
4/6
ബിഗ് ബോസിലെ സ്‌കൂൾ ടാസ്കിനിടയിൽ സഹ മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് പുരട്ടി എന്ന ആരോപണമാണ് രജിത് കുമാറിന്റെ പുറത്താക്കലിൽ കലാശിച്ചത്. ആദ്യം താത്ക്കാലിക പുറത്താക്കലായിരുന്നു. ശേഷം ബിഗ് ബോസിലെ സീക്രെട് റൂമിൽ സമയം ചിലവഴിച്ച രജിത് മാപ്പു പറഞ്ഞിട്ടും തിരികെ കയറാനാവാത്ത അവസ്ഥയിലെത്തി
advertisement
5/6
ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന പവൻ ജിനോ തോമസിനും ഭാര്യക്കുമൊപ്പം രജിത് കുമാർ
advertisement
6/6
കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് സീസൺ 2 നിർത്തി വയ്ക്കാനുള്ള തീരുമാനത്തിലാണ് നിർമ്മാതാക്കൾ
മലയാളം വാർത്തകൾ/Photogallery/Film/
പോലീസുകാർക്കൊപ്പമുള്ള രജിത് കുമാറിന്റെ സെൽഫി; സോഷ്യൽ മീഡിയയിലെ ചിത്രം വൈറൽ