TRENDING:

കോവിഡ് കഴിഞ്ഞുള്ള നാളെയെന്തെന്ന് വ്യാകുലപ്പെടാൻ പ്രിയ 'ബോബി' ഇനിയില്ല; ബോളിവുഡിന് നഷ്‌ടങ്ങൾ നൽകി ഏപ്രിൽ വിടവാങ്ങുന്നു

Last Updated:
Bollywood mourns Rishi Kapoor | ഏറ്റവും ഒടുവിൽ കൂപ്പുകൈകളോടെ ഋഷി ജനങ്ങളോട് അഭ്യർത്ഥിച്ചത് ഇങ്ങനെ
advertisement
1/7
കോവിഡ് കഴിഞ്ഞുള്ള നാളെയെന്തെന്ന് വ്യാകുലപ്പെടാൻ പ്രിയ 'ബോബി' ഇനിയില്ല
രാജ് കപൂറിന്റെ മകൻ. സിനിമാ പാരമ്പര്യം. ആകർഷണീയ വ്യക്തിത്വം. ഈ മേൽവിലാസവുമായാണ് ഋഷി കപൂർ ബോളിവുഡിൽ അരങ്ങേറുന്നത്. മേരാ നാം ജോക്കറിൽ തുടങ്ങി ഇങ്ങോട്ടുള്ള അഭിനയ ജീവിതത്തിൽ, ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മായാത്ത മുഖങ്ങളുടെ കൂട്ടത്തിൽ ഋഷി കപൂറിന് സ്ഥാനമുണ്ടാവും. സിനിമയിൽ നിന്നും ജീവിത പങ്കാളിയെ (നീതു സിംഗ്) കണ്ടെത്തി, മകൻ രൺബീർ കപൂറിലൂടെ അത് നിലനിർത്തി പോരുകയും ചെയ്തു ഋഷി
advertisement
2/7
1973 മുതൽ 2000 വരെ ഋഷി നായക വേഷമിട്ട 92 ചിത്രങ്ങളിൽ 36 എണ്ണവും ബോക്സ് ഓഫിസ് ഹിറ്റുകൾ തീർത്തു. വെള്ളിത്തിരയിലെ കാമുകന്റെ മുഖം അക്കാലമത്രയും ഋഷിക്ക് സ്വന്തമായിരുന്നു. ആദ്യ നായക ചിത്രം ബോബിയും അതിലെ നായകനും 'ഹം തും ഏക് കമരെ മേം...' എന്ന ഗാനവും കാലാതീതമെന്നു തെളിയിച്ചവയാണ്
advertisement
3/7
ഇർഫാൻ ഖാന്റെ വിയോഗം തീർത്ത ഞെട്ടലിൽ നിന്നും മുക്തമാവുന്നതിനും മുൻപാണ് ഋഷിയുടെ മരണം. 2018 ലാണ് ആദ്യമായി ഋഷി കപൂർ കാൻസർ ബാധിതനെന്നു കണ്ടെത്തുന്നത്
advertisement
4/7
ഒരു വർഷത്തോളം ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശേഷം 2019 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്
advertisement
5/7
മടങ്ങി വരവിന് ശേഷം ഋഷിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി മാസത്തിൽ അടുത്തടുത്തു തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഡൽഹി സന്ദർശനത്തിനിടെ ന്യൂ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അണുബാധയെത്തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടിയതെന്നായിരുന്നു റിപോർട്ടുകൾ
advertisement
6/7
രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ നാളെയെ ഓർത്ത് വ്യാകുലപ്പെട്ട പ്രിയ ബോബി ഇനിയില്ല എന്നത് വേദനയോടെ മാത്രമേ ഓർക്കാനാവൂ. "ഇന്നിത് സംഭവിച്ചു. നാളെയെന്താവും" അദ്ദേഹം കുറിച്ചു. ഏപ്രിൽ മാസത്തിന്റെ തുടക്കം ആ ട്വീറ്റ് പോസ്റ്റ് ചെയ്ത ഋഷിയെയും കൊണ്ടാണ് ഏപ്രിലിന്റെ മടക്കം
advertisement
7/7
ഒടുവിൽ, ആരും അക്രമകാരികളാവരുത് എന്ന് കൂപ്പുകൈയോടെ അഭ്യർത്ഥിച്ചാണ് ഋഷിയുടെ മടക്കം. ഡോക്‌ടർമാർ, നേഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവരെല്ലാം സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് സമൂഹത്തിലെ നാനാ വിഭാഗങ്ങളെയും മതവിശ്വാസികളെയും ഋഷി ഓർമ്മപ്പെടുത്തി, ഈ വിപത്തിൽ നിന്നും രാജ്യം മുക്തരാവുന്നത് കാണാൻ നിൽക്കാതെ
മലയാളം വാർത്തകൾ/Photogallery/Film/
കോവിഡ് കഴിഞ്ഞുള്ള നാളെയെന്തെന്ന് വ്യാകുലപ്പെടാൻ പ്രിയ 'ബോബി' ഇനിയില്ല; ബോളിവുഡിന് നഷ്‌ടങ്ങൾ നൽകി ഏപ്രിൽ വിടവാങ്ങുന്നു
Open in App
Home
Video
Impact Shorts
Web Stories