39കാരനായ മകന്‍റെ അമ്മയായി 40കാരി; തെലുങ്ക് 'ബ്രോ ഡാഡി'യില്‍ മീനയ്ക്ക് പകരം തൃഷ
- Published by:Arun krishna
- news18-malayalam
Last Updated:
മോഹന്‍ലാലിന്‍റെ ഭാര്യയായി മീന അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ എത്തുമെന്നാണ് സൂചന.
advertisement
1/10

മലയാളത്തിലും തമിഴിലുമൊക്കെ ഹിറ്റാകുന്ന സിനിമകള്‍ റീമേക്ക് ചെയ്യുന്നത് തെലുങ്ക് സിനിമ ലോകത്ത് പതിവുള്ള കാര്യമാണ്. അതേപോലെ തെലുങ്കിലെ നല്ല സിനിമകള്‍ തമിഴിലേക്കും മലയാളത്തിലേക്കും റീമേക്ക് ചെയ്യാറുണ്ട്.
advertisement
2/10
മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ ലൂസിഫര്‍, അയ്യപ്പനും കോശിയും മഹേഷിന്‍റെ പ്രതികാരം, ദൃശ്യം തുടങ്ങിയ സിനിമകള്‍ ഇങ്ങനെ തെലുങ്കില്‍ അടുത്തകാലത്തായി റീമേക്ക് ചെയ്തിരുന്നു.
advertisement
3/10
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫര്‍ ഗോഡ്ഫാദര്‍ എന്നപേരില്‍ റീമേക്ക് ചെയ്തിരുന്നു. മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവി നായകനായെത്തിയ ചിത്രത്തില്‍ നയന്‍താരയും അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും എത്തിരുന്നു.
advertisement
4/10
എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ലൂസിഫറിന് പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ചിരഞ്ജീവി റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
advertisement
5/10
മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തിയ ബ്രോ ഡാഡിയാണ് ചിരഞ്ജീവി അടുത്തതായി റീമേക്ക് ചെയ്യുന്നത്. മകന്‍റെ റോളില്‍ സ്വന്തം പുത്രനായ രാംചരണ്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുവതാരം ശര്‍വാനന്ദാകും പൃഥ്വിയുടെ റോളിലെത്തുക<span style="color: #333333; font-size: 1rem;">.</span>
advertisement
6/10
പക്ഷെ മോഹന്‍ലാലിന്‍റെ ഭാര്യയായ മീന അവതരിപ്പിച്ച കഥാപാത്രമായി തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍ എത്തുമെന്നാണ് സൂചന.
advertisement
7/10
പൊന്നിയിന്‍ സെല്‍വന്‍റെ വിജയത്തിന് പിന്നാലെ വിജയ് ചിത്രം ലിയോയില്‍ നായികയെയത്തുന്ന തൃഷയുടെ സാന്നിദ്ധ്യം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
advertisement
8/10
പക്ഷെ ചിരഞ്ജീവിയുടെയും മകന്‍റെ റോളിലെത്തുന്ന ശര്‍വാനന്ദിന്‍റെ പ്രായവും ഭാര്യയായെത്തുന്ന തൃഷയുടെ പ്രായവും തമ്മിലുള്ള പൊരുത്തക്കേട് ഇതിനോടകം ട്രോളായി മാറിക്കഴിഞ്ഞു.
advertisement
9/10
39കാരനായ മകന് 40കാരിയായ അമ്മ എങ്ങനെ യോജിക്കും എന്ന ചോദ്യമാണ് ട്രോളന്മാര്‍ ഉയര്‍ത്തുന്നത്. ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയാണ് തെലുങ്കിൽ ഈ ചിത്രമൊരുക്കുക.
advertisement
10/10
കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച റോളില്‍ നടി ശ്രീ ലീലയെ പരിഗണിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
39കാരനായ മകന്‍റെ അമ്മയായി 40കാരി; തെലുങ്ക് 'ബ്രോ ഡാഡി'യില്‍ മീനയ്ക്ക് പകരം തൃഷ