TRENDING:

Christmas Special OTT Releases: ഈ ക്രിസ്മസ് കൂടുതൽ കളറാവും; ഒടിടിയിലെത്തിയ പുതിയ 10 മലയാള ചിത്രങ്ങൾ

Last Updated:
തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായ ഏറ്റവും പുതിയ 10 മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നു
advertisement
1/10
Christmas Special OTT Releases: ഈ ക്രിസ്മസ് കൂടുതൽ കളറാവും; ഒടിടിയിലെത്തിയ പുതിയ 10 മലയാള ചിത്രങ്ങൾ
സൂക്ഷ്മദർശിനി (Sookshmadarshini ): ബേസിൽ ജോസഫ് (Basil Joseph), നസ്രിയ നസിം (Nazriya Nazim) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം നിർവഹിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നവംബർ 22ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറി കഴിഞ്ഞു. 50 കോടി രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സൂക്ഷ്മദർശിനി ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ക്രിസ്മസ് ന്യൂ ഇയർ റിലീസായി ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
advertisement
2/10
മദനോത്സവം (Madanolsavam): സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണൻ, ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം നിർവഹിച്ച ചിത്രം മദനോത്സവം ഒടിടിയിൽ .ഒന്നര വർഷത്തിനു ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. 2023 ഏപ്രിൽ 14-നായിരുന്നു ചിത്രത്തിന്റെ റിലീസ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
advertisement
3/10
പാലും പഴവും (Palum Pazhavum):നടൻ അശ്വിൻ ജോസും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച ചിത്രം പാലും പഴവും ഒടിടിയിൽ.ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് പാലും പഴവും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
advertisement
4/10
മുറ (Mura):കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. നവംബർ 8ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
advertisement
5/10
കഥ ഇന്നുവരെ (Katha Innuvare):മധ്യ വയസ്സിലെ പ്രണയവും വിവാഹവും പ്രമേയമാക്കിയ മലയാള ചിത്രം ‘കഥ ഇന്നുവരെ’ (Kadha Innuvare) ഒ.ടി.ടി. സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം, സിംപ്ലി സൗത്ത്, മനോരമ മാക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ചിത്രം കാണാം. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ (Biju Menon), മേതിൽ ദേവിക (Methil Devika) എന്നിവരാണ് നായികാ നായകന്മാർ. ആദ്യമായാണ് നർത്തകിയായ മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
advertisement
6/10
പല്ലൊട്ടി 90സ് കിഡ്‌സ് (Pallotty 90's Kids): നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടി റിലീസ് പ്രഖ്യാപിച്ചു. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്.മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും ചിത്രം നേടിയിരുന്നു.ചിത്രം മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
advertisement
7/10
കനകരാജ്യം (Kanakarajyam):അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച്, സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം (Kanakarajyam) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായി. ഇന്ദ്രൻസ് (Indrans), മുരളി ഗോപി (Murali Gopy) എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. ആലപ്പുഴയിൽ കുറച്ചു നാൾ മുമ്പു നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം.ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
advertisement
8/10
ബോഗെയ്ൻവില്ല (Bougainvillea): അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങി തീയേറ്ററുകളിൽ വൻ ഹിറ്റായി മാറിയ ചിത്രമാണ് ബോഗെയ്ൻവില്ല. ജ്യോതിർമയിയുടെ തിരിച്ചുവരവ് ഒരുക്കിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.ത്രില്ലർ വിഭാഗത്തിൽ കഥ പറഞ്ഞ സിനിമയുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ. ചിത്രം സോണി ലിവിൽ ലഭ്യമാണ്.
advertisement
9/10
ഖൽബ് (Qalb):ര ഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഖൽബ്.' സാജിദ് യാഹിയയും സുഹൈൽ എം. കോയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രണയ കഥ പറഞ്ഞ ഖൽബ് ഒടിടിയിൽ എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഖൽബ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
advertisement
10/10
പഞ്ചായത്ത് ജെട്ടി (Panchayat Jetty):മറിമായത്തിലൂടെ മലയാളികൾക്ക് സുപരിചിതരായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'. ജൂലൈയിൽ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങൾക്കു ശേഷം ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസംബർ 24 മുതൽ ചിത്രം മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.
മലയാളം വാർത്തകൾ/Photogallery/Film/
Christmas Special OTT Releases: ഈ ക്രിസ്മസ് കൂടുതൽ കളറാവും; ഒടിടിയിലെത്തിയ പുതിയ 10 മലയാള ചിത്രങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories