6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
റോഡരുകിലെ സിസി ടിവി കാമറകൾ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്.
advertisement
1/8

കോട്ടയം: സിനിമാ താരങ്ങളായ ദുൽഖർ സൽമാനും പൃഥ്വിരാജും എറണാകുളം- കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്.
advertisement
2/8
റോഡരുകിലെ സിസി ടിവി കാമറകൾ പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്.
advertisement
3/8
പാലാ റോഡിലെ കൊട്ടാരമുറ്റം, കുമ്മന്നൂർ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി കാമറകളാണ് മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചത്.
advertisement
4/8
വൈകിട്ട് 6.5-ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14- ന് കുമ്മന്നൂർ ജംഗ്ഷനിലെത്തി. അതായത് ആറു കിലോമീറ്റർ പിന്നിടാൻ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാൻ ഇതേ സമയം തന്നെയാണ് ഗൂഗിൾ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങൾ വേഗപരിധി ലംഘിച്ചില്ലെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ് എത്തിയത്.
advertisement
5/8
അതേസമയം സിസി ടിവി കാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും മോട്ടോർ വാഹന വകുപ്പ് പറയുന്നു. സ്പോർട്സ് കാറുകളായതിനാൽ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
advertisement
6/8
വാഹന പ്രേമികൾ കൂടിയായായ പൃഥ്വിരാജും ദുൽഖർ സൽമാനും ഞായറാഴ്ചയാണ് കോട്ടയത്തേക്ക് യാത്ര നടത്തിയത്. പൃഥ്വിരാജ് തന്റെ ലംബോർഗിനിലും ദുൽഖർ പോർഷെയിലുമാണ് നിരത്തിലിറങ്ങിയത്.
advertisement
7/8
കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ ഇവരുടെ കാറുകൾ ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടെയും മുഖങ്ങൾ വിഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം.
advertisement
8/8
ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായും വിഡിയോയിൽ കാണാം.
മലയാളം വാർത്തകൾ/Photogallery/Film/
6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്