TRENDING:

'നിങ്ങൾക്കും എന്നോട് ദേഷ്യമാണോ'? തന്റെ ചോദ്യത്തിന് വിജയ്‌യുടെ മറപടി കേട്ട് ഞെട്ടി നെല്‍സണ്‍

Last Updated:
‘ജയിലർ’ സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം വന്ന ഉടനെ അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നുവെന്നും നെല്‍സണ്‍ പറഞ്ഞു
advertisement
1/8
'നിങ്ങൾക്കും എന്നോട് ദേഷ്യമാണോ'? തന്റെ ചോദ്യത്തിന് വിജയ്‌യുടെ മറപടി കേട്ട് ഞെട്ടി നെല്‍സണ്‍
പരാജയം വന്നപ്പോൾ കളിയാക്കിയവരെ കൊണ്ട് വീണ്ടും കൈയ്യടിപ്പിച്ച് സംവിധായകൻ നെല്‍സൺ. ‘ജയിലര്‍’ സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഇതിനിടെയിൽ നെല്‍സൺ വിജയയെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിച്ച ‘ബീസ്റ്റ്’ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്.
advertisement
2/8
‘ബീസ്റ്റ്’ സിനിമ പരാജയപ്പെട്ടതോടെ നെല്‍സണിനു നേരിടേണ്ടി വന്നത് വലിയ പരാജയവും കളിയാക്കലുമായിരുന്നു. ഇതിനിടെയിൽ പല അഭ്യൂഹങ്ങളും സമൂഹ മാധ്യമത്തിൽ നിറഞ്ഞ് നിന്നിരുന്നു. വിജയ്‍ക്കും നെല്‍സണുമിടയിലുള്ള ബന്ധം മോശമായെന്ന തരത്തിലും പ്രചരണങ്ങള്‍ പരന്നിരുന്നു.
advertisement
3/8
'അഭിനന്ദനങ്ങള്‍ നെല്‍സണ്‍, നിന്നെ ഓര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നു” എന്നാണ് അദ്ദേഹം നെല്‍സണ് മെസേജ് അയച്ചത്. . വിജയ് സാറാണ് തനിക്ക് രജനി സാറിനോട് കഥ പറയാനുള്ള ധൈര്യം തന്നതെന്ന് മുമ്പ് നെല്‍സണ്‍ പറഞ്ഞിട്ടുണ്ട്.
advertisement
4/8
വിജയുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും സംസാരിക്കാറുണ്ടെന്നും സംവിധായകൻ പറഞ്ഞു. ബീസ്റ്റ് സിനിമയുടെ പ്രതികരണവും ഇതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
5/8
ബീസ്റ്റ് സിനിമ കുറച്ച് പേര്‍ക്ക് ഇഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാന്‍ അതെടുത്തു. അതവിടെ തീര്‍ന്നു. ഇനി അടുത്ത തവണ ചെയ്യുമ്പോള്‍ ഇതില്‍ നിന്നും മാറി ചെയ്യും- നെല്‍സണ്‍ പറഞ്ഞു.
advertisement
6/8
പരാജയത്തെപ്പറ്റി ഒരുതവണ നെല്‍സണ്‍ അദ്ദേഹത്തോടു ചോദിച്ചു ”സര്‍, നിങ്ങള്‍ക്കും എന്നോട് ദേഷ്യമുണ്ടോ?”. ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണമെന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചു. അല്ല സര്‍ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. അന്ന് ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി.
advertisement
7/8
'അതിന് ശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതില്‍ ഒരുപാട് വിഷമമുണ്ട് എന്ന് പറഞ്ഞു. അങ്ങനയല്ല സര്‍, കുറേപേര്‍ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു.”- നെല്‍സണിന്റെ വാക്കുകള്‍
advertisement
8/8
അത് വേറെ, ഇതു വേറെ. ഇത് വര്‍ക്കായില്ലെങ്കില്‍ വേറൊരു സിനിമ ചെയ്യും എന്നായിരുന്നു അന്ന് വിജയുടെ പ്രതികരണമെന്ന് നെല്‍സണ്‍ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Film/
'നിങ്ങൾക്കും എന്നോട് ദേഷ്യമാണോ'? തന്റെ ചോദ്യത്തിന് വിജയ്‌യുടെ മറപടി കേട്ട് ഞെട്ടി നെല്‍സണ്‍
Open in App
Home
Video
Impact Shorts
Web Stories