TRENDING:

Diya Krishna | ഗർഭിണിയെന്നറിയാതെ ആടിത്തകർത്ത് റീൽസ് ചെയ്ത ദിയ കൃഷ്ണ; ആ അനുഭവം ഓർത്തെടുക്കുമ്പോൾ

Last Updated:
തന്റെയും അശ്വിൻ ഗണേഷിന്റെയും കുഞ്ഞ് ഉള്ളിൽ വളരുന്നു എന്നറിയാതെ തകർപ്പൻ ചുവടുകൾ തീർത്ത ദിയ കൃഷ്ണ
advertisement
1/6
Diya Krishna | ഗർഭിണിയെന്നറിയാതെ ആടിത്തകർത്ത് റീൽസ് ചെയ്ത ദിയ കൃഷ്ണ; ആ അനുഭവം ഓർത്തെടുക്കുമ്പോൾ
വിവാഹം കഴിഞ്ഞ ആദ്യത്തെ കുറച്ചു കാലം യാത്രകൾക്കും, ഒന്നിച്ചുള്ള സമയത്തിനുമായി നീക്കിവെക്കാൻ ആഗ്രഹിക്കുന്നവരാണ് പല ദമ്പതികളും. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ വിവാഹം കഴിഞ്ഞ ദിയ കൃഷ്ണയും (Diya Krishna) ആദ്യ നാളുകളിൽ ഇത്രയുമെല്ലാം തന്നെയാകും പ്രതീക്ഷിച്ചിരിക്കുക. എന്നാൽ, തീർത്തും അവിചാരിതമായി ഗർഭിണിയാണ് എന്ന് ദിയ മനസ്സിലാക്കുകയായിരുന്നു. അശ്വിൻ ഗണേഷ് ആണ് ദിയയുടെ ഭർത്താവ്. ഇരുവരും കുറച്ചു നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതും ദിയയും അശ്വിനും വിദേശ ട്രിപ്പിനുൾപ്പെടെ പുറപ്പെട്ടിരുന്നു
advertisement
2/6
അന്നും ഇന്നും ഇൻസ്റ്റഗ്രാം റീൽസിൽ സജീവമാണ് ദിയ കൃഷ്ണ. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ദിയ കൃഷ്ണയുടെ അഞ്ചാം മാസത്തെ പൂജാ ചടങ്ങുകൾ നടന്നത്. ഇതിനിടെ 'പാലക്കാട്ട് പക്കത്തിലെ അപ്പാവി രാജ...' എന്ന ഗാനത്തിന് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ചേർന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോയും പുറത്തു വന്നിരുന്നു. ഇവരുടെ പ്രൊപ്പോസലിൽ തുടങ്ങി, വിവാഹവും ഇപ്പോൾ ഗർഭകാല ചടങ്ങും എല്ലാം നടന്നത് തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലുകൾ ഒന്നിലാണ്. തമിഴ് ആചാരപ്രകാരം ചേല ചുറ്റിയാണ് ദിയ കൃഷ്ണ പൂജാ ചടങ്ങുകളിൽ പങ്കെടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/6
മൂന്നാം മാസത്തെ ചെക്ക്-അപ്പ് കഴിഞ്ഞ ശേഷം മാത്രമാണ് ദിയ കൃഷ്ണ, താൻ ഗർഭിണിയാണ് എന്ന വിവരം പുറത്തുവിട്ടത്. സ്കാനിംഗ് ബെഡിൽ നിന്നുള്ള ഒരു ദൃശ്യമാണ് ദിയ കൃഷ്ണ പങ്കിട്ടത്. അതിനു ശേഷം, ദിയ കൃഷ്ണ കൂടുതലും തന്റെ വീട്ടിലാണ് സമയം ചെലവിട്ടത്. ഇവിടെ അമ്മയും മൂന്നു സഹോദരിമാരും ഉള്ളതിനാൽ, ഒരു ഗർഭിണിയെ പരിചരിക്കാൻ ആളുകളുടെ എണ്ണം കൂടുതലാണ്. ഇവിടെ പിറക്കാൻ പോകുന്ന ആദ്യത്തെ പേരക്കിടാവാണ്‌ ദിയ കൃഷ്ണയുടെ കുഞ്ഞ്
advertisement
4/6
എന്നാൽ, സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കാറുള്ള ദിയ കൃഷ്ണ, ഒരു റീൽ ചെയ്യുമ്പോൾ ഗർഭിണിയാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ല. തന്റെയും അശ്വിൻ ഗണേഷിന്റെയും കുഞ്ഞ് ഉള്ളിൽ വളരുന്നു എന്നറിയാതെ ദിയ ആടിത്തകർത്താണ് ആ റീൽസ് വീഡിയോയിൽ കാണുന്നത്. അതേ വേഷത്തിൽ രണ്ടു റീൽസ് വീഡിയോസ് ആണ് ദിയ കൃഷ്ണയുടെ പേജിൽ കാണാവുന്നത്. ഒരെണ്ണത്തിൽ ദിയ കൃഷ്ണയും ഭർത്താവും കൂടി ചായ കുടിക്കുകയും, ചെറിയ രീതിയിൽ ചുവടുകൾ തീർക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ മറു വീഡിയോയിൽ അങ്ങനെയല്ല
advertisement
5/6
ആ ദിവസങ്ങളിൽ ട്രെൻഡിങ് ചാർട്ടുകളിൽ ഏറ്റവും മുകളിൽ സ്ഥാനം നേടിയിരുന്ന വേട്ടയാനിലെ 'ചേട്ടൻ വന്നില്ലേ...' എന്ന ഗാനത്തിനാണ് ദിയ കൃഷ്ണ ചുവടുകൾ തീർത്തത്. ഡാൻസ് റീൽസ് പലതിനും ദിയ കൃഷ്ണ പ്രത്യേകം കൊറിയോഗ്രാഫി സംഘത്തിന്റെ പരിശീലനത്തിന് ശേഷമാണ് ക്യാമറയ്ക്ക് മുന്നിൽ വരിക. ഈ വീഡിയോയും മറ്റൊന്നും ചേർത്ത് ഒരു മില്യണിലധികം കാഴ്ചക്കാരെ ദിയ കൃഷ്ണ സമ്പാദിച്ചിരുന്നു. റീൽസ് വീഡിയോസിനു പുറമേ, ദിയ കൃഷ്ണ യൂട്യൂബ് വീഡിയോസ്, ഷോർട്ട്സ് എന്നിവയും പോസ്റ്റ് ചെയ്യാറുണ്ട്
advertisement
6/6
നിറവയറുമായി ദിയ കൃഷ്ണ അശ്വിൻ ഗണേഷിന്റെ ഒപ്പം അവതരിപ്പിച്ച നൃത്ത വീഡിയോയ്ക്കും ഉണ്ട് ഒരു മില്യൺ വ്യൂസ്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും കുടുംബങ്ങൾ ഒത്തുചേർന്ന ചടങ്ങാണ് നടന്നത്. ഈ ചടങ്ങിന്റെ വിശദമായ വീഡിയോ ദിയ കൃഷ്ണ അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകർ രസകരമായ കമന്റുമായി ദിയയുടെ ഒപ്പം കൂടിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Diya Krishna | ഗർഭിണിയെന്നറിയാതെ ആടിത്തകർത്ത് റീൽസ് ചെയ്ത ദിയ കൃഷ്ണ; ആ അനുഭവം ഓർത്തെടുക്കുമ്പോൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories