'ഒരു മുൻധാരണയുമില്ലാത്ത തീരുമാനം'; മോഹൻലാൽ തന്നെ വിസ്മയിപ്പിച്ചതായി 'ബറോസ്' പ്രഖ്യാപനത്തിൽ ഫാസിൽ
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാലിൻറെ ആദ്യ ചിത്രം സംവിധാനം ചെയ്ത ഫാസിലാണ് ബറോസ് റിലീസ് പ്രഖ്യാപിച്ചതും
advertisement
1/5

നാലര പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തിൽ മോഹൻലാൽ (Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് (Barroz release date announced) തിയേറ്ററിൽ എത്താറാകുന്നു. സെപ്റ്റംബറിൽ റിലീസ് തീരുമാനിച്ചുവെങ്കിലും, തിയതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത് സംവിധായകൻ ഫാസിലാണ് (Fasil). മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ബറോസ് വരെയുള്ള മോഹൻലാലിൻറെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ലുകളെ കുറിച്ചും, ബറോസിൽ ഉണ്ടായ തീർത്തും യാദൃശ്ചികതയെ കുറിച്ചും ഫാസിൽ വാചാലനായി
advertisement
2/5
യൂട്യൂബ് വീഡിയോയിൽ ഫാസിൽ പറഞ്ഞ വാചകങ്ങളിൽ ബാക്കിയെല്ലാം അടങ്ങിയിരിക്കുന്നു. 'മോഹൻലാൽ എന്ന പത്തൊൻപതു വയസുകാരനെ ഇന്നറിയുന്ന മോഹൻലാലാക്കി മാറ്റിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. അക്കാലത്ത് പ്രേക്ഷകർ ആവർത്തിച്ചു കണ്ട സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു ആ ചിത്രം. മലയാള സിനിമയുടെ ഗതിമാറ്റിവിട്ട സിനിമയെന്ന് പറയപ്പെട്ടു. അതിനു കലാമൂല്യവും ജനപ്രീതിയുമുള്ള സംസ്ഥാന അവാർഡ് കിട്ടുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/5
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചെയ്ത മറ്റൊരു സിനിമ പ്രേക്ഷകർ മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാളും ആവർത്തിച്ചു കണ്ടു. അത് സൂപ്പർ ഡ്യൂപ്പർ മെഗാ ഹിറ്റായി, കാലാതീതമായി എന്ന് വിളിക്കപ്പെട്ടു. അതിനു കലാമൂല്യവും ജനപ്രീതിക്കുമുള്ള സംസ്ഥാന അവാർഡും ദേശീയ പുരസ്കാരവും കിട്ടി...
advertisement
4/5
മഞ്ഞിൽ വിരിഞ്ഞ പൂവ് റിലീസ് ചെയ്തത് ഒരു ഡിസംബർ 25നായിരുന്നു. 1980 ഡിസംബർ 25ന്. മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു 25നാണ് . 1993 ഡിസംബർ 25ന്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ആവുന്നതും ഒരു ഡിസംബർ 25നാണ്. 2024 ഡിസംബർ 25. നാലര പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടയിൽ ബുദ്ധിമുട്ടി പഠിച്ചെടുത്ത അറിവ് കൊണ്ട് മോഹൻലാൽ സംവിധാനം ചെയ്ത സിനിമ, മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയുമായി ആകസ്മികമായി ഒത്തുവരിക...
advertisement
5/5
മഞ്ഞിൽ വിരിഞ്ഞ നടൻ സംവിധാനം ചെയ്ത സിനിമയുടെ ഔദ്യോഗിക റിലീസ് പറയണമെന്ന് ആവശ്യപ്പെട്ട്, നീണ്ട 44 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ സംവിധായകനെ തന്നെ വിളിക്കുക. ഇതൊക്കെ നിമിത്തം, പൊരുത്തം, ദൈവകൃപ എന്നിങ്ങനെയല്ലാതെ എന്താ പറയുക. മഞ്ഞിൽ വിരിഞ്ഞ പൂവിനേയും മണിച്ചിത്രത്താഴിനെക്കാളും വളരെ ഉയരെ നിലക്കുന്ന കലാസൃഷ്‌ടിയാകും ബറോസ് എന്ന് പ്രതീക്ഷിക്കുന്നതായി ഫാസിൽ. ചുരുങ്ങിയ പക്ഷം, ബറോസ് ഒരു ആഗോള പ്രതിഭാസമായി മാറട്ടെ എന്ന് ഫാസിൽ പ്രത്യാശിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Film/
'ഒരു മുൻധാരണയുമില്ലാത്ത തീരുമാനം'; മോഹൻലാൽ തന്നെ വിസ്മയിപ്പിച്ചതായി 'ബറോസ്' പ്രഖ്യാപനത്തിൽ ഫാസിൽ