SushantSinghRajput|സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; നായകൻ ടിക്ടോക് താരം സച്ചിൻ തിവാരി; ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്തുമായുള്ള മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധേയനാണ് സച്ചിൻ തിവാരി. ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
advertisement
1/8

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിനിമയൊരുങ്ങുന്നു.
advertisement
2/8
വിജയ് ശേഖർ ഗുപ്ത നിർമ്മിക്കുന്ന ചിത്രത്തിൽ ടിക് ടോക്കിലൂടെ പ്രശസ്തനായ സച്ചിൻ തിവാരിയാണ് ചിത്രത്തിൽ നായകനാകുന്നത്. സുശാന്തുമായുള്ള മുഖ സാദൃശ്യം കൊണ്ട് ശ്രദ്ധേയനാണ് സച്ചിൻ തിവാരി.
advertisement
3/8
ആത്മഹത്യയോ കൊലപാതകമോ? (SUICIDE OR MURDER) എന്നാണ് ചിത്രത്തിന് പേരു നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
advertisement
4/8
പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് വിജയ് ശേഖർ ഗുപ്തയാണ് ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
advertisement
5/8
ഒരു ചെറിയ നഗരത്തില്‍ നിന്നുള്ള പയ്യൻ സിനിമാ മേഖലയിൽ താരമാകുന്നു. ഇതാണ് അദ്ദേഹത്തിന്റെ യാത്ര . സച്ചിൻ തിവാരിയെ പരിചയപ്പെടുത്തുന്നു. #SUICIDE OR MURDERലെ പുറത്തു നിന്നുള്ളയാൾ- വിജയ് ശേഖർ ഗുപ്ത കുറിച്ചു.
advertisement
6/8
സുശാന്ത് ആത്മഹത്യ ചെയ്തത് നമുക്കെല്ലാം ഞെട്ടൽ ആയിരുന്നു. പക്ഷെ ഇത് പുതിയ സംഭവമല്ല. സിനിമ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവിടെ എത്തുന്ന പല അഭിനേതാക്കളും സിനിമകളൊന്നും ലഭിക്കാതെ എല്ലാം ഉപേക്ഷിച്ച് പോകുന്നു. പലരും ഈ വഴിയിലൂടെ പോകുന്നു, ചിലർ അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നു.
advertisement
7/8
അതിനാൽ, ബോളിവുഡിൽ ഗോഡ്ഫാദർ ഇല്ലാത്ത ചെറിയ പട്ടണങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ എങ്ങനെയൊക്കെ കഷ്ടപ്പെടുന്നു എന്ന കഥ പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- സിനിമയെ കുറിച്ച് വിജയ് ശേഖർ ഗുപ്ത പറയുന്നു.
advertisement
8/8
അതേസമയം ചിത്രത്തെ കുറിച്ച് അറിയിച്ചതിനു പിന്നാലെ സുശാന്ത് സിംഗിനോട് സാമ്യമുള്ള സച്ചിൻ തിവാരിയുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
SushantSinghRajput|സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; നായകൻ ടിക്ടോക് താരം സച്ചിൻ തിവാരി; ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്