TRENDING:

New OTT Release: 'എമ്പുരാൻ മുതൽ വീര ധീര ശൂരന്‍ വരെ'; ഈ ആഴ്ച ഒടിടിയിലെത്തുന്ന 5 ചിത്രങ്ങൾ ഇതാ

Last Updated:
തീയേറ്ററുകളിൽ ഹിറ്റായ 5 ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ
advertisement
1/5
New OTT Release: 'എമ്പുരാൻ മുതൽ വീര ധീര ശൂരന്‍ വരെ'; ഈ ആഴ്ച ഒടിടിയിലെത്തുന്ന 5 ചിത്രങ്ങൾ ഇതാ
എമ്പുരാൻ (L2 Empuraan OTT): തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒടിടിയിലേക്ക്. ഇന്ന് മുതൽ ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം.
advertisement
2/5
വീര ധീര ശൂരന്‍ (Veera Dheera Sooran OTT) : തമിഴകത്തിന്റെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരൻ ഒടിടിയിലേക്ക്. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം മാർച്ച് 27 നാണു ചിത്രം തീയേറ്ററുകളിൽ എത്തിയത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങിയത് . ‘മല്ലിക കടൈ’ എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. ചിത്രത്തിൽ ദുഷാര വിജയനാണ് നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
advertisement
3/5
എക്സ്‌ട്രാ ഡീസന്റ് (ED - Extra Decent OTT): സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത എക്സ്‌ട്രാ ഡീസന്റ് (ED) ഒടിടിയിലേക്ക്. ഡാർക്ക് കോമഡി ഴോണറിലുള്ള ചിത്രത്തിൽ ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയിൽ, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, വിനീത് തട്ടില്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഏപ്രിൽ 26 മുതൽ ചിത്രം മനോരമ മാക്സിൽ കാണാം.
advertisement
4/5
ബ്രോമാൻസ് (Bromance OTT): സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ, ആക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് ബ്രോമാൻസ്. ഫെബ്രുവരി 14 ന് ആണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.മെയ് ഒന്നിന് സോണി ലൈവിലൂടെയാണ് ബ്രോമാൻസ് സ്ട്രീമിംഗ് ആരംഭിക്കും.
advertisement
5/5
കുമ്മാട്ടിക്കളി (Kummatikali OTT) : സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി' ഒടിടിയിലേക്ക്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത തമിഴ് സംവിധായകനായ വിൻസെന്റ് സെൽവയാണ്. വിൻസെന്റ് സെൽവയുടെ ആദ്യ മലയാളചിത്രമാണിത്. മനോരമ മാക്സിൽ ഏപ്രിൽ 25 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭി
മലയാളം വാർത്തകൾ/Photogallery/Film/
New OTT Release: 'എമ്പുരാൻ മുതൽ വീര ധീര ശൂരന്‍ വരെ'; ഈ ആഴ്ച ഒടിടിയിലെത്തുന്ന 5 ചിത്രങ്ങൾ ഇതാ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories