TRENDING:

Sushant Singh Rajput| അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് അംഗീകരിച്ചിരുന്നില്ല; ശിവസേന എംപി സഞ്ജയ് റാവത്ത്

Last Updated:
എന്തുകൊണ്ടാണ് മുൻകാമുകി അങ്കിത ലോഖണ്ഡെ സുശാന്തുമായി വേർപിരിഞ്ഞത്? ഇതും അന്വേഷണ വിധേയമാക്കണം. സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു.
advertisement
1/10
അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് അംഗീകരിച്ചിരുന്നില്ല; ശിവസേന എംപി സഞ്ജയ് റാവത്ത്
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മഹാരാഷ്ട്രയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
2/10
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
advertisement
3/10
സുശാന്ത് സിംഗ് രാജ്പുതിന് അച്ഛനുമായി നല്ല ബന്ധം ഉണ്ടായിരുന്നില്ലെന്നും റാവത്ത് പറഞ്ഞു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് സുശാന്ത് അംഗീകരിച്ചിരുന്നില്ലെന്നും പാട്നയിൽ അച്ഛനെ കാണാൻ സുശാന്ത് എത്ര തവണ പോയിരുന്നു എന്ന കാര്യം ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
4/10
എന്തുകൊണ്ടാണ് മുൻകാമുകി അങ്കിത ലോഖണ്ഡെ സുശാന്തുമായി വേർപിരിഞ്ഞത്? ഇതും അന്വേഷണ വിധേയമാക്കണം. റാവത്ത് വ്യക്തമാക്കുന്നു.
advertisement
5/10
സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത സുശാന്തിന്റെ മുൻ മാനേജർ ദിഷ സസാലിയനെ അപകീർത്തിപ്പെടുത്തുന്നതിനെയും റാവത്ത് വിമർശിച്ചു.നിർഭാഗ്യകരമായ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
6/10
ആരെങ്കിലും രാഷ്ട്രീയവൽക്കരണവും സമ്മർദ്ദതന്ത്രവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ രാജ്യത്ത് എന്തും സംഭവിക്കാം. സുശാന്ത് കേസിന്റെ തിരക്കഥ ഇതിനോടകം എഴുതിയതായി തോന്നുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ സംഭവിച്ചത് മഹാരാഷ്ട്രയ്‌ക്കെതിരായ ഗൂഢാലോചനയാണ്- റാവത്ത് ലേഖനത്തിൽ വ്യക്തമാക്കുന്നു.
advertisement
7/10
പ്രാഥമിക നിഗമനത്തിൽ സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും ആരോപിക്കപ്പെടുന്നതുപോലെ കൊലപാതകത്തിന് സാധ്യതയില്ലെന്നും റാവത്ത് പറഞ്ഞു.
advertisement
8/10
മുംബൈ പൊലീസ് കേസ് ശരിയായി അന്വേഷിക്കില്ലെന്ന് ബിഹാർ സർക്കാര്‍ ആരോപിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയുമായിരുന്നു. 24 മണിക്കൂറിനുള്ളിൽ തന്നെ ഇത് കേന്ദ്ര സർക്കാർ അംഗീകരിച്ചു- റാവത്ത് പറഞ്ഞു.
advertisement
9/10
ലോകത്തിലെ തന്നെ മികച്ച അന്വേഷണ ഏജൻസിയാണ് മുംബൈപൊലീസ് എന്നും ഷീന ബോറ കൊലപാതകം മുംബൈ സ്ഫോടനം എന്നിവ അന്വേഷിച്ചത് മുംബൈ പൊലീസ് തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
10/10
മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് കഴിയാത്തതിനാലാണ് വാർത്താ ചാനലുകളുടെ സഹായത്തോടെ ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ ആദിത്യ താക്കറെയെ വലിച്ചിഴയ്ക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| അച്ഛന്റെ രണ്ടാം വിവാഹം സുശാന്ത് അംഗീകരിച്ചിരുന്നില്ല; ശിവസേന എംപി സഞ്ജയ് റാവത്ത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories