ജയിലറിൽ രജനികാന്തിനും മോഹൻലാലിനും വിനായകനും ലഭിച്ച പ്രതിഫലം എത്ര? കണക്കുകൾ പുറത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
500 കോടി കളക്ഷൻ എന്ന റെക്കോർഡിലേക്ക് മുന്നേറുന്ന ജയിലറിൽ ഓരോ താരത്തിനും ലഭിച്ച പ്രതിഫലം അറിയാം...
advertisement
1/8

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റി. ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് മുന്നേറുകയാണ് ജയിലർ. ആഗോള കളക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.
advertisement
2/8
ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി എത്തിയ രജനികാന്ത് ആരാധകരെ പതിവുപോലെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. വില്ലൻ വിഷത്തിലെത്തിയ മലയാളി താരം വിനായകനും ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു.
advertisement
3/8
തെന്നിന്ത്യയിൽ ഈ വർഷം പൊന്നിയിൻ ശെൽവം 2 നേടിയ കളക്ഷൻ റെക്കോർഡ് മറികടന്ന് ജയിലർ മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച രജനികാന്ത്, മോഹൻലാൽ, വിനായകൻ എന്നിവർ ഉൾപ്പടെയുള്ളവരുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
advertisement
4/8
ജയിലർ സിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തി തിയറ്ററുകളെ ഇളക്കിമറിച്ച രജനികാന്തിന് തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം ലഭിച്ചത്. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
advertisement
5/8
ചിത്രത്തിൽ അതിഥിതാരമായാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ എത്തിയത്. മാത്യൂസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മോഹൻലാലിന് ലഭിച്ച പ്രതിഫലം എട്ട് കോടി രൂപയാണ്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചു.
advertisement
6/8
വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനമാണ് വിനായകൻ നടത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്.
advertisement
7/8
ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.
advertisement
8/8
കാവാലയ്യ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട തമന്നയ്ക്ക് മൂന്നു കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം സംവിധായകൻ നെല്‍സണ് പ്രതിഫലമായി ലഭിച്ചത് പത്ത് കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ജയിലറിൽ രജനികാന്തിനും മോഹൻലാലിനും വിനായകനും ലഭിച്ച പ്രതിഫലം എത്ര? കണക്കുകൾ പുറത്ത്