TRENDING:

ത്രില്ലടിപ്പിക്കാൻ അനുരാധ Crime No.59/2029 വരുന്നു; ഇന്ദ്രജിത്തും വിഷ്ണു ഉണ്ണികൃഷ്ണനും അനുസിത്താരയും പ്രധാന വേഷങ്ങളില്‍

Last Updated:
മലയാളത്തിൽ ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് അനുരാധയും.
advertisement
1/6
ത്രില്ലടിപ്പിക്കാൻ അനുരാധ Crime No.59/2029 വരുന്നു
ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ അനുരാധ Crime No.59/2019ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ റോളിൽ എത്തുന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരനും ജോസ് തോമസ് പോളക്കലും ചേർന്നാണ് ഒരുക്കുന്നത്.
advertisement
2/6
ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിലൂടെ പറയുന്നത്.
advertisement
3/6
മലയാളത്തിൽ ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് അനുരാധയും. ചിത്രത്തിന്റെ പൂജാചടങ്ങുകൾക്ക് ശേഷം ഈ മാസമാദ്യമാണ് കടുത്തുരുത്തിയിൽ ഷൂട്ടിങ് തുടങ്ങിയത്.
advertisement
4/6
ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തു.35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിൽ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
advertisement
5/6
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി.
advertisement
6/6
വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് അണിയറ പ്രവർത്തകർ.
മലയാളം വാർത്തകൾ/Photogallery/Film/
ത്രില്ലടിപ്പിക്കാൻ അനുരാധ Crime No.59/2029 വരുന്നു; ഇന്ദ്രജിത്തും വിഷ്ണു ഉണ്ണികൃഷ്ണനും അനുസിത്താരയും പ്രധാന വേഷങ്ങളില്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories