TRENDING:

Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം

Last Updated:
പട്ന പൊലീസ് സംഘത്തെ സഹായിക്കാൻ മുംബൈ പൊലീസ് തയ്യാറാകുന്നില്ലെന്ന് തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാനോ മറ്റ് സഹായങ്ങൾ നൽകാനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം
advertisement
1/7
അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ അവസാനിക്കുന്നില്ല.. മരണം നടന്ന് ഒരുമാസത്തിലധികം കഴിഞ്ഞിട്ടും സംഭവത്തിൽ ഓരോ ദിവസവും വ്യത്യസ്ത കഥകളാണ് പുറത്തു വരുന്നത്
advertisement
2/7
സുശാന്തിന്‍റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നതെങ്കിലും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
advertisement
3/7
റിയക്കെതിരെ സാമ്പത്തിക തട്ടിപ്പ് അടക്കം ഉള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സുശാന്തിന്‍റെ കുടുംബം ബീഹാർ പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനായി പാട്നയിൽ നിന്നുള്ള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ മുംബൈയിലെത്തിയിരുന്നു
advertisement
4/7
എന്നാൽ അന്വേഷണത്തിൽ പട്ന പൊലീസ് സംഘത്തെ സഹായിക്കാൻ മുംബൈ പൊലീസ് തയ്യാറാകുന്നില്ലെന്ന് തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറാനോ മറ്റ് സഹായങ്ങൾ നൽകാനോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം
advertisement
5/7
മുംബൈ പൊലീസിന്‍റെ ഈ നടപടിക്കെതിരെ സുശാന്തിന്‍റെ ആരാധകരും രംഗത്തെത്തിയിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ സുശാന്ത് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുക്കാൻ ബീഹാറിൽ നിന്നെത്തിയ പട്ന എസ്പി വിനയ് തിവാരിയെ നിർബന്ധമായി ക്വറന്‍റീൻ ചെയ്തതും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
advertisement
6/7
ഔദ്യോഗിക കൃത്യനിർവഹണത്തിനായെത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇടപെട്ട് നിർബന്ധമായി ക്വറന്‍റീൻ ചെയ്തുവെന്നാണ് ആരോപണം.
advertisement
7/7
എന്നാൽ ചട്ടപ്രകാരമുള്ള നടപടി മാത്രമാണിതെന്നാണ് ബ‍ൃഹത് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. മുംബൈ വിമാനത്താവളം വഴി എത്തുന്നവർക്ക് ക്വറന്‍റീൻ നിർബന്ധമാണ്. അത് പ്രകാരമാണ് ഉദ്യോഗസ്ഥനെ ക്വറന്‍റീൻ ചെയ്തതെന്നാണ് വിശദീകരണം
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories