TRENDING:

Kate Winslet| 'അത് ശരിക്കും മനോഹരമായിരുന്നു'; ടൈറ്റാനിക്കിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് കേറ്റ് വിൻസ്ലെറ്റ്

Last Updated:
താൻ അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം ഡികാപ്രിയോയുടെ ജാക്കുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നു.
advertisement
1/6
'അത് ശരിക്കും മനോഹരമായിരുന്നു'; ടൈറ്റാനിക്കിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് കേറ്റ്
ഹോളിവുഡിലെ പ്രശസ്തമായ സൗഹൃദമാണ് ലിയനാഡോ ഡികാപ്രിയോയും (Leonardo DiCaprio) കേറ്റ് വിൻസ്ലെറ്റും (Kate Winslet)തമ്മിലുള്ളത്. ഹോളിവുഡിൽ പുറത്തിറങ്ങിയ ഏറ്റവും മനോഹരമായ പ്രണയ ചിത്രം ടൈറ്റാനിക്കിലെ (Titanic Movie)സഹതാരങ്ങൾ ഇന്നും തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിക്കുന്നു.
advertisement
2/6
ടൈറ്റാനിക് പുറത്തിറങ്ങിയത് മുതൽ ചർച്ചയാകുന്നതാണ് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ. അടുത്തിടെ ഒരു അഭിമുഖത്തിലും കേറ്റ് ഈ രംഗങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. (Image: Instagram)
advertisement
3/6
സിനിമയിലും ജാക്കും റോസുമായുള്ള അഭിനയം ഏറ്റവും മനോഹരമായ അനുഭവമായിരുന്നുവെന്നാണ് കേറ്റ് പറയുന്നത്. നിരവധി ഇന്റിമേറ്റ് രംഗങ്ങളുള്ള ചിത്രമായിരുന്നു ടൈറ്റാനിക്. ആ രംഗങ്ങൾ അഭിനയിക്കുമ്പോഴുണ്ടായ അനുഭവവും കേറ്റ് പങ്കുവെച്ചു.
advertisement
4/6
ആ രംഗങ്ങളിൽ പ്രേക്ഷകർ കണ്ടത് കഥാപാത്രങ്ങളെ മാത്രമാണ്. അതൊരിക്കലും ഞങ്ങൾ ആയിരുന്നില്ല. കഥാപാത്രങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത് മാത്രമാണ് തങ്ങൾ ചെയ്തത്. യഥാർത്ഥത്തിൽ താൻ അവതരിപ്പിച്ച റോസ് എന്ന കഥാപാത്രം ഡികാപ്രിയോയുടെ ജാക്കുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നു.
advertisement
5/6
ഡികാപ്രിയോയുമായി തനിക്ക് പരിശുദ്ധമായ ബന്ധമാണുള്ളത്. അദ്ദേഹത്തിനൊപ്പം ആ രംഗങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമായിരുന്നു. സിനിമയിലെ വൈകാരിക രംഗങ്ങൾ അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് കേറ്റ് പറയുന്നത് ഇങ്ങനെ,
advertisement
6/6
"അത് വളരെ മനോഹരമായിരുന്നു. ആ രംഗങ്ങൾ കഴിഞ്ഞ് ക്യാമറ നിർത്തിയ ഉടനെ അദ്ദേഹം നേരെ നിന്ന് നടന്നു പോയി. ആ രംഗം കഴിഞ്ഞു. അത് അവസാനിച്ചതിൽ നിരാശ തോന്നി". കേറ്റ് പറഞ്ഞവസാനിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
Kate Winslet| 'അത് ശരിക്കും മനോഹരമായിരുന്നു'; ടൈറ്റാനിക്കിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് കേറ്റ് വിൻസ്ലെറ്റ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories