TRENDING:

Jawan Box Office Day 4: റെക്കോഡ് തകർത്ത് ഷാരുഖിന്റെ 'ജവാൻ'; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ

Last Updated:
Jawan Movie Box-Office Collection News: സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു
advertisement
1/6
റെക്കോഡ് തകർത്ത് ഷാരുഖിന്റെ 'ജവാൻ'; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ
ഷാരുഖ് ഖാൻ ചിത്രം 'ജവാൻ' ബോക്സോഫീസിൽ തേരോട്ടം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം  ഈ വർഷത്തെ ഏറ്റവും വലിയ  രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച മറ്റൊരു റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി. ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് ഇനി ജവാന്റെ പേരിലാകും.
advertisement
2/6
ഷാരുഖിന് പുറമെ നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണും അഭിനയിച്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി മേഖലകളിൽ നിന്ന് മാത്രം സിനിമ 72 കോടി രൂപ കളക്ഷൻ നേടിയെന്ന് Sacnilk.com റിപ്പോർട്ട് ചെയ്യുന്നു.
advertisement
3/6
സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആദ്യ നാലുദിവസത്തിൽ 206.06 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ.
advertisement
4/6
ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷൻ എന്ന റെക്കോ‍ഡ് സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2നെ മറികടന്ന് ജവാൻ സ്വന്തമാക്കിയിരുന്നു. ആദ്യ സ്ഥാനത്ത് ഷാരുഖിന്റെ പത്താൻ തന്നെ തുടരുകയാണ്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ഗദ്ദർ 2 ആദ്യ ആഴ്ച 134.88 കോടി രൂപയാണ് സ്വന്തമാക്കിയത്. ജനുവരിയിൽ റിലീസായ പത്താൻ ആദ്യ ആഴ്ചയിൽ (അഞ്ചുദിവസംകൊണ്ട്) 280.75 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്.
advertisement
5/6
അതേസമയം, ജവാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം നൽകി. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. 'ഞാൻ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറിൽ ഏർപ്പെടാതിരുന്നത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻ ഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും- എന്നായിരുന്നു കിങ് ഖാന്റെ മറുപടി
advertisement
6/6
സിനിമയിൽ ഇരട്ട  വേഷത്തിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Jawan Box Office Day 4: റെക്കോഡ് തകർത്ത് ഷാരുഖിന്റെ 'ജവാൻ'; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories