TRENDING:

4000 കോടിക്ക് മുകളിൽ സ്വത്ത്; മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവർക്കൊപ്പം അഭിനയിച്ച നടി

Last Updated:
കഴിഞ്ഞ 15 വർഷത്തിലേറെയായി സിനിമയിൽ സജീവമല്ലാതിരുന്നിട്ടാണ് അവർ ഇത്രയും സ്വത്തിന്റെ ഉടമയായത്
advertisement
1/6
4000 കോടിക്ക് മുകളിൽ സ്വത്ത്; മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവർക്കൊപ്പം അഭിനയിച്ച നടി
സ്കൂളിൽ പഠിക്കുന്ന ഒരുകൂട്ടം കുട്ടികൾക്ക് മുന്നിലേക്ക് ഒരു ചോദ്യം. തീർത്തും സ്വാഭാവികവും, പലരും കേട്ടിട്ടുളളതുമായ ചോദ്യമാണിത്. വളർന്നു വലുതാവുമ്പോൾ ആരാവണം? 'എനിക്ക് സന്തോഷവതിയും, ആരോഗ്യവതിയും, സമ്പന്നയും, പ്രശസ്തയുമാവണം' എന്ന വേറിട്ട ഉത്തരം നൽകിയ ഒരു പെൺകുട്ടി ആ ക്‌ളാസിൽ ഉണ്ടായിരുന്നു. ഇത് കേട്ടതും കൂട്ടുകാർ പലരും ആ കുട്ടിയെ കളിയാക്കി. അന്നവർ ആറാം ക്‌ളാസിലോ ഏഴാം ക്‌ളാസിലോ മറ്റുമേ ആയിട്ടുള്ളൂ. 'എങ്ങനെയാ നീ സമ്പന്നയും പ്രശസ്തയും ആവാൻ പോകുന്നത്' എന്നായിരുന്നു അവളോടായി കൂട്ടുകാർ ചോദിച്ചത്. വർഷങ്ങൾ കഴിഞ്ഞതും, ആ പെൺകുട്ടി അന്ന് കൊടുത്ത ഉത്തരം സാക്ഷാത്കരിച്ചു. ഇന്ന് 4,600 കോടിയിലധികം സ്വത്തിന്റെ ഉടമയാണ് രാജ്യം മുഴുവനും അറിയപ്പെടുന്ന ആ പെൺകുട്ടി. മലയാളത്തിൽ മോഹൻലാലിനും, മമ്മൂട്ടിക്കും, ഇന്നസെന്റിനും കുഞ്ചാക്കോ ബോബനും ഒപ്പം വരെ അവർ അഭിനയിച്ചു
advertisement
2/6
ആ പെൺകുട്ടിയാണ് നടി ജൂഹി ചാവ്‌ല. 2024ലെ ഹുറൂൺ റിച്ച് ലിസ്റ്റ് പ്രകാരം ജൂഹിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 4,600 കോടി രൂപയാണ്. ഇത് ആലിയ ഭട്ട്, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ തുടങ്ങിയവരുടെ സ്വത്തുക്കൾ ചേർത്ത് വച്ചാൽ കിട്ടുന്നതിലും കൂടുതലുണ്ട്. അതും ജൂഹി സിനിമയിൽ പണ്ടുകാലത്ത് നിറഞ്ഞുനിന്നതുമായി താരതമ്യം ചെയ്താൽ അവർ അഭിനയത്തിൽ സജീവമല്ല താനും (തുടർന്ന് വായിക്കുക)
advertisement
3/6
ഏതാണ്ട് സിനിമയിൽ നിന്നും വിരമിച്ച അവസ്ഥയിലാണ് ജൂഹി ഇപ്പോഴുള്ളത്. 2009ന് ശേഷം അവർ സിനിമയിൽ സജീവമായില്ല. എന്നാൽ, മൂന്നു പതിറ്റാണ്ടോളം ബോളിവുഡിൽ നിറഞ്ഞു നിന്ന നടിയാണ് ജൂഹി. 1980, 1990 കാലഘട്ടങ്ങളിൽ അവർക്ക് കൈനിറയെ സിനിമകൾ ഉണ്ടായിരുന്നെങ്കിൽ, 2000 ആയപ്പോഴേക്കും അവർ സിനിമകളുടെ എണ്ണം കുറച്ചു. ഒരു ഐ.പി.എൽ. ടീമിന്റെ ഉടമ കൂടിയായിരുന്ന അവർ, റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ കോ-ഫൗണ്ടർ കൂടിയാണ്. ഭർത്താവ് ജയ് മേത്ത, നടൻ ഷാരൂഖ് ഖാൻ എന്നിവരുമായി ചേർന്നാണ് ജൂഹി ഈ പ്രസ്ഥാനം പടുത്തുയർത്തിയത്
advertisement
4/6
മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ഒരു തമാശയ്ക്ക് വേണ്ടിമാത്രം പങ്കെടുത്ത ആളാണ് ജൂഹി ചാവ്‌ല. പക്ഷേ, ഇതിലെ വിജയം, അവരുടെ കരിയർ മാറ്റിമറിച്ചു. അതോടു കൂടി ജൂഹി മോഡലിങ്ങിലേക്കും, അഭിനയത്തിലേക്കും തിരിഞ്ഞു. ഹം ഹേ രഹീ പ്യാർ കേ, ഖയാമത്ത് സേ ഖയാമത്ത് തക്, യെസ് ബോസ്, ദർ, ബോൽ രാധാ ബോൽ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായി മാറി. ഇത്രയും വർഷങ്ങൾ സിനിമയിൽ ഇല്ലാതിരുന്നിട്ടും ജൂഹിയുടെ സ്വത്തുക്കൾ വർദ്ധിക്കുന്നുവെങ്കിൽ, അതിനു പിന്നിൽ ഒന്നിലേറെ കാരണങ്ങളുണ്ട്
advertisement
5/6
സിനിമയിൽ നിന്നുമുള്ള സമ്പാദ്യമാണ് ജൂഹി ചാവ്‌ലയുടെ സ്വത്തുക്കളുടെ ഒരുഭാഗം എന്നിരിക്കേ, ബിസിനസ് സംരംഭങ്ങളിൽ നിന്നും അവർക്ക് ഒരു നല്ല വരുമാനമുണ്ട്. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ കോ-ഫൗണ്ടർ എന്നതിനൊപ്പം, അവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉൾപ്പെടുന്ന ക്രിക്കറ്റ് ടീമുകളുടെ ഉടമകളിൽ ഒരാളാണ്. 2007ൽ ഈ ടീം ജൂഹി, ഷാരൂഖ്, ജൂഹിയുടെ ഭർത്താവ് ജയ് മെഹ്ത എന്നിവർ ചേർന്ന് 623 കോടി രൂപയ്ക്ക് തിരികെ വാങ്ങിയിരുന്നു. 2024ൽ ഈ ടീമിന്റെ മൂല്യം 9,139 കോടി രൂപയായിരുന്നു
advertisement
6/6
ഇതിനും മുൻപ് 2001ൽ ജൂഹിയും ഷാരൂഖ് ഖാനും ചേർന്നൊരു നിർമാണ കമ്പനി ആരംഭിച്ചിരുന്നുവെങ്കിലും അത് അധികകാലം മുന്നോട്ടു പോയില്ല. 1998ൽ ഫാസിൽ ചിത്രമായ ഹരികൃഷ്ണൻസിൽ ജൂഹി ചാവ്‌ല അഭിനയിച്ചു. ചിത്രത്തിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ്, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം ജൂഹി അഭിനയിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
4000 കോടിക്ക് മുകളിൽ സ്വത്ത്; മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവർക്കൊപ്പം അഭിനയിച്ച നടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories