TRENDING:

SushantSinghRajput|റിയ ചക്രവർത്തിക്കെതിരായ എഫ്ഐആറിന് പിന്നാലെ സുശാന്തിന് നീതി ആവശ്യപ്പെട്ട് സഹോദരി

Last Updated:
ജൂൺ 14ന് സുശാന്തിന്റെ മരണ ശേഷം വീട്ടിൽ വെച്ച അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് ശ്വേതയുടെ കുറിപ്പ്.
advertisement
1/10
റിയ ചക്രവർത്തിക്കെതിരായ എഫ്ഐആറിന് പിന്നാലെ സുശാന്തിന് നീതി ആവശ്യപ്പെട്ട് സഹോദരി
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ താരത്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിക്കെതിരെ സുശാന്തിന്‍റെ പിതാവ് കെകെ സിംഗ് കഴിഞ്ഞ ദിവസം എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
advertisement
2/10
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് റിയയ്ക്കെതിരായ എഫ്ഐആറിലെ പ്രധാന ആരോപണം. ഇതിനു പിന്നാലെ സുശാന്തിന് നീതി ആവശ്യപ്പെട്ട് സഹോദരി ശ്വേത സിംഗ് കിർതി രംഗത്തെത്തി.
advertisement
3/10
സുശാന്തിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന് നീതി ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കുടുംബം നീതി ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
advertisement
4/10
സത്യം പ്രശ്‌നമല്ലെങ്കിൽ, ഒന്നും സംഭവിക്കില്ല- എന്നു കുറിച്ചുകൊണ്ടാണ് ശ്വേത സുശാന്തിന് നീതി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 14ന് സുശാന്തിന്റെ മരണ ശേഷം വീട്ടിൽ വെച്ച അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് ശ്വേതയുടെ കുറിപ്പ്.
advertisement
5/10
ദിവസങ്ങൾക്ക് മുമ്പ് മരണത്തിന് നാലു ദിവസം മുമ്പ് സുശാന്തുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ശ്വേത പുറത്തുവിട്ടിരുന്നു.
advertisement
6/10
മനസിന് എന്തോപോലെ എന്ന് സുശാന്ത് ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങോട്ടു പോരൂ ഒരു മാസം ഇവിടെ ചിലവിടൂ, നിനക്ക് നല്ല സുഖം തോന്നും" എന്ന് പറഞ്ഞു പ്രകൃതി രമണീയമായ ഒരു സ്ഥലത്തിന്റെ ചിത്രം സുശാന്തിന്‌ ശ്വേത അയച്ചു കൊടുത്തിട്ടുണ്ട്- ഇതാണ് ശ്വേത പുറത്തുവിട്ട ചാറ്റ്.
advertisement
7/10
അതേസമയം റിയ ചക്രവർത്തിക്കും കുടുംബത്തിനുമെതിരെയാണ് സുശാന്തിന്റെ അച്ഛൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയ പണത്തിനായി സുശാന്തിനെ ഉപയോഗപ്പെടുത്തി എന്നാണ് പിതാവ് ആരോപിക്കുന്നത്.
advertisement
8/10
സുശാന്തിന്‍റെ ക്രെഡിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടും കൈകാര്യം ചെയ്യുന്നത് റിയയും കുടുംബാംഗങ്ങളുമാണെന്ന് ആരോപിക്കുന്നു. താരം മരിക്കുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പ് ഒപ്പം താമസിച്ചിരുന്ന റിയ, സുശാന്തിന്‍റെ പണം, എടിഎം കാർഡ്, ലാപ്ടോപ്പ് എന്നിവയുമായി കടന്നു കളഞ്ഞുവെന്നും പരാതിയിൽ പറയുന്നു
advertisement
9/10
മരുന്നുകൾ അമിതമായി അളവിൽ നിർബന്ധിച്ച് കഴിപ്പിക്കുമായിരുന്നുവെന്നും ആരോപണമുണ്ട്. ഇതിന് പുറമെ സുശാന്ത് അഭിനയിക്കാൻ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലടക്കം എല്ലാ തീരുമാനങ്ങളിലും സമ്മർദ്ദം ചെലുത്തിയുള്ള ഇടപെടൽ റിയ നടത്തിയിരുന്നുവെന്നും ആരോപിക്കുന്നു
advertisement
10/10
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളുമുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
SushantSinghRajput|റിയ ചക്രവർത്തിക്കെതിരായ എഫ്ഐആറിന് പിന്നാലെ സുശാന്തിന് നീതി ആവശ്യപ്പെട്ട് സഹോദരി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories