Kangana Ranaut| നാർകോട്ടിക്സ് ബ്യൂറോ ബോളിവുഡിലേക്ക് വന്നാൽ നിരവധി 'എ ലിസ്റ്റ്' താരങ്ങള്‍ അഴിക്കുള്ളിലാകുമെന്ന് നടി കങ്കണ റണൗട്ട്
- Published by:Gowthamy GG
- news18-malayalam
Last Updated:
നാർകോടിക്സ് ബ്യൂറോ അന്വേഷണം നടത്തിയാൽ നിരവധി പ്രമുഖ താരങ്ങൾ അഴിക്കുള്ളിലാകുമെന്ന് കങ്കണ പറയുന്നു.
advertisement
1/7

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കെതിരെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനുപിന്നാലെ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വ്യക്തമാക്കി യിരിക്കുകയാണ് നടി കങ്കണ റണൗട്ട്.kangana
advertisement
2/7
വിവിധ ട്വീറ്റുകളിലാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡിൽ നാർകോടിക്സ് ബ്യൂറോ അന്വേഷണം നടത്തിയാൽ നിരവധി പ്രമുഖ താരങ്ങൾ അഴിക്കുള്ളിലാകുമെന്ന് കങ്കണ പറയുന്നു.
advertisement
3/7
മയക്കുമരുന്ന് കൺട്രോൾ ബ്യൂറോ ബോളിവുഡിൽ പ്രവേശിച്ചാൽ, നിരവധി എ ലിസ്റ്റേഴ്സ് അഴിക്കുള്ളിലാകും. രക്തപരിശോധന നടത്തിയാൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ സംഭവിക്കും. സ്വച്ഛ ഭാരത് മിഷനിലൂടെ പ്രധാനമന്ത്രി ബോളിവുഡ് എന്ന ഗർത്തത്തെ വൃത്തിയാക്കുമെന്നാണ് പ്രതീക്ഷ - കങ്കണ ട്വിറ്ററിൽ കുറിച്ചു.
advertisement
4/7
ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രചാരമുള്ള മയക്കുമരുന്ന് കൊക്കെയ്ൻ ആണ്, ഇത് മിക്കവാറും എല്ലാ വീട്ടിലെ പാർട്ടികളിലും ഉപയോഗിക്കുന്നു. ഇത് വളരെ ചെലവേറിയതാണ്. എന്നാൽ തുടക്കത്തിൽ വീടുകളിൽ പോകുമ്പോൾ ഇത് സൗജന്യമായി നൽകുന്നു. എംഡിഎംഎ പരലുകൾ വെള്ളത്തിൽ കലർത്തി നിങ്ങള്‍ പോലുമറിയാതെ ചില സമയങ്ങളിൽ നിങ്ങൾക്ക് നിൽകുകയും ചെയ്യും-മറ്റൊരു ട്വീറ്റിൽ കങ്കണ വ്യക്തമാക്കുന്നു.
advertisement
5/7
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തിയും അന്വേഷിക്കാൻ മാർഗനിർദേശം തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയ്ക്ക് കത്തെഴുതിയിരുന്നു.
advertisement
6/7
ജൂൺ 14 ന് മുംബൈയിലെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുശാന്ത് കേസിൽ എന്തെങ്കിലും മയക്കുമരുന്ന് സിൻഡിക്കേറ്റ് ആംഗിൾ ഉണ്ടോയെന്ന് കണ്ടെത്താൻ ഏജൻസി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
advertisement
7/7
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ.സിംഗ് നൽകിയ പരാതിയിൽ ബിഹാർ പൊലീസിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മയക്കു മരുന്ന് കേസുകൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ച് വരികയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Kangana Ranaut| നാർകോട്ടിക്സ് ബ്യൂറോ ബോളിവുഡിലേക്ക് വന്നാൽ നിരവധി 'എ ലിസ്റ്റ്' താരങ്ങള്‍ അഴിക്കുള്ളിലാകുമെന്ന് നടി കങ്കണ റണൗട്ട്