TRENDING:

Chaitra Kotoor| നടി ചൈത്ര കൂട്ടൂർ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:
ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥിയായ ചൈത്ര കൂട്ടൂരിന്റെ വിവാഹം മാർച്ച് 28നായിരുന്നു
advertisement
1/9
Chaitra Kotoor| നടി ചൈത്ര കൂട്ടൂർ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരൂ: കന്നട നടിയും ബിഗ് ബോസ് താരവും എഴുത്തുകാരിയുമായ ചൈത്ര കൂട്ടൂര്‍ ആത്മഹത്യശ്രമത്തിനെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയില്‍. ഫിനോയിൽ കുടി ച്ച് അവശനിലയില്‍ കാണപ്പെട്ട ചൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ചൈത്രയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
2/9
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ചൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ചൈത്രയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
3/9
ബിഗ് ബോസ് സീസൺ 7 മത്സരാർത്ഥി ചൈത്ര കോട്ടൂർ മാർച്ച് 28നായിരുന്നു രഹസ്യമായി വിവാഹം കഴിച്ചത്. മാണ്ഡ്യയിലുള്ള വ്യവസായി നാഗാർജുനയാണ് വരൻ.
advertisement
4/9
കൊളാറിലെ നടിയുടെ വീട്ടിലാണ് ഫിനോയിൽ കുടിച്ച് അവശയായ നിലയിൽ നടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്നാണ് ഡോക്ടർമാർ പറയുന്നത്.
advertisement
5/9
ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈതരായണപുര ഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരവരുടെയും വിവാഹം. കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
advertisement
6/9
വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് ചൈത്രയുടെ പിതാവ് പറയുന്നു. ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മകൾക്ക് മടങ്ങിവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ചൈത്ര ഇപ്പോൾ.
advertisement
7/9
അവൾ ഇതിനോടകം ഒരു പാഠം പഠിച്ചുകഴിഞ്ഞു. ഇനി ജീവിതത്തിൽ ഇതുപോലെ തെറ്റായ തീരുമാനം എടുക്കില്ല. എഴുത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവൾ ഉറപ്പുനൽകിയിട്ടുണ്ട്. അവളുടെ ഭാവി മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ- പിതാവ് ഒരു മാധ്യമത്തോട് പറഞ്ഞു.
advertisement
8/9
സംഭവത്തിന് ശേഷം ചൈത്രയുടെ ഭർത്താവുമായി സംസാരിച്ചിട്ടില്ല. അവളുടെ ആരോഗ്യം വീണ്ടെടുത്തശേഷം ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നം പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും ചൈത്രയുടെ പിതാവ് പറഞ്ഞു.
advertisement
9/9
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Film/
Chaitra Kotoor| നടി ചൈത്ര കൂട്ടൂർ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories