TRENDING:

Kate Winslet | മൂന്ന് വിവാഹങ്ങൾ, ബാങ്കിൽ മാത്രം 576 കോടിയുടെ നിക്ഷേപം; ടൈറ്റാനിക് നായിക കേറ്റ് വിൻസ്ലെറ്റിന്‌ 50-ാം പിറന്നാൾ

Last Updated:
'ടൈറ്റാനിക്' സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന സ്വപ്നസുന്ദരിക്ക് 50-ാം പിറന്നാൾ. അറിയാം, കേറ്റ് വിൻസ്ലെറ്റിനെ
advertisement
1/6
മൂന്ന് വിവാഹങ്ങൾ, ബാങ്കിൽ മാത്രം 576 കോടിയുടെ നിക്ഷേപം; ടൈറ്റാനിക് നായിക കേറ്റ് വിൻസ്ലെറ്റിന്‌ 50-ാം പിറന്നാൾ
'ടൈറ്റാനിക്കിലെ' റോസ് എന്ന കേറ്റ് വിൻസ്ലെറ്റ് ലോകസിനിമയുടെ ഹരമായി മാറിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 2025 ഒക്ടോബർ 5 ന് കേറ്റ് 50-ാം ജന്മദിനം ആഘോഷിക്കും. ഹോളിവുഡിലെ അവിശ്വസനീയ നടിമാരിൽ ഒരാളായ അവർ, പീരിയഡ് ഡ്രാമകളായാലും സങ്കീർണ്ണമായ സ്ത്രീപ്രാതിനിധ്യ കഥാപാത്രമുള്ള സിനിമയായാലും, ഗാംഭീര്യമുള്ള വേഷങ്ങളിലൂടെ വർഷങ്ങളായി പുരസ്കാരങ്ങളും പ്രശംസയും വാരിക്കൂട്ടിക്കഴിഞ്ഞു. സിനിമാ മേഖലയിൽ വർദ്ധിച്ചുവരുന്ന വിശ്വാസ്യതയോടെ, അവരുടെ സിനിമാ ജീവിതം ഇന്നും മുന്നോട്ടു തന്നെയാണ്
advertisement
2/6
കേറ്റ് വിൻസ്ലെറ്റിന്റെ ആദ്യകാല ജീവിതം: 1975 ൽ ഇംഗ്ലണ്ടിലെ റീഡിംഗിൽ ജനിച്ച കേറ്റ് വിൻസ്ലെറ്റ് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നിറഞ്ഞതും എന്നാൽ, മകൾക്ക് പിന്തുണ നൽകുന്നതുമായ ഒരു കുടുംബത്തിലേക്കാണ് പിറന്നത്. തന്റെ കുടുംബത്തോടൊപ്പം, അഭിനയത്തിലേക്ക് ആകർഷിക്കപ്പെട്ട കേറ്റ്, സ്കൂളിൽ തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രമിച്ചു വിജയിച്ചു. കൗമാരപ്രായത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാടകരംഗം ഉപേക്ഷിച്ച് അവർ 'ഡാർക്ക് സീസൺ' എന്ന ചിത്രത്തിലെ അഭിനേതാക്കളിൽ ഒരാളായി (തുടർന്ന് വായിക്കുക)
advertisement
3/6
കേറ്റ് വിൻസ്ലെറ്റിന്റെ സിനിമാ ജീവിതം: 1994-ൽ പീറ്റർ ജാക്സനൊപ്പം 'ഹെവൻലി ക്രീച്ചേഴ്‌സ്' എന്ന ചിത്രത്തിൽ വിൻസ്ലെറ്റ് ഒരു വലിയ വഴിത്തിരിവ് നേടി. ക്രമേണ തന്റെ പ്രകടനത്തിൽ വൈവിധ്യം സൃഷ്‌ടിച്ച വിൻസ്ലെറ്റ് 'സെൻസ് ആൻഡ് സെൻസിബിലിറ്റി', 'ടൈറ്റാനിക്', 'എറ്റേണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്‌ലെസ് മൈൻഡ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, 'ഫൈൻഡിംഗ് നെവർലാൻഡ്', 'റൊമാൻസ് & സിഗരറ്റ്സ്', 'ഓൾ ദി കിംഗ്സ് മെൻ', 'ലിറ്റിൽ ചിൽഡ്രൻ', 'ദി ഹോളിഡേ' തുടങ്ങിയ വൈവിധ്യമാർന്ന സിനിമകളിൽ അവർ അഭിനയിച്ചു
advertisement
4/6
കേറ്റ് വിൻസ്ലെറ്റിന്റെ വിവാഹ ജീവിതം: 1998ൽ സംവിധായകൻ ജിം ത്രെപ്ലെട്ടണെ വിവാഹം കഴിച്ച വിൻസ്ലെറ്റ് 2001ൽ വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഇവർക്ക് ഒരു പെൺകുഞ്ഞുണ്ട്. 2003ൽ സംവിധായകൻ സാം മെൻഡിസുമായി വിവാഹിതയായെങ്കിലും 2011ൽ വിവാഹമോചനം നേടി. ഇതിൽ ഇവർ ഒരു മകന്റെ അമ്മയാണ്. ഒടുവിൽ, 2012ൽ നെഡ് റോക്ക്ൻറോളുമായി വിൻസ്ലെറ്റ് വിവാഹനിശ്ചയം നടത്തി. അവർക്ക് വീണ്ടും ഒരു മകൻ ജനിച്ചു
advertisement
5/6
കേറ്റ് വിൻസ്ലെറ്റിന്റെ റിയൽ എസ്റ്റേറ്റ്: സമ്പാദ്യത്തിന്റെ ഓരോ ചില്ലിക്കാശും ഉപയോഗിച്ച്, വിൻസ്ലെറ്റ് ഒരു വീട് വാങ്ങാൻ ആകാംക്ഷയോടെ കാത്തിരുന്നു. 'ടൈറ്റാനിക്കിൽ' നിന്ന് പ്രതിഫലമായി ചെറിയ തുകയുടെ ചെക്ക് ലഭിച്ച ശേഷം, കോർണിഷ് ഗ്രാമമായ അങ്കാറാക്കിലേക്ക് അവർ ലക്ഷ്യമിട്ടു. സ്ഥിരമായ വാങ്ങലുകളും വിൽപ്പനയും ഉണ്ടായിരുന്നതിനാൽ, വർഷങ്ങളായി വെസ്റ്റ് സസെക്സ്, ന്യൂയോർക്ക് നഗരത്തിലെ ചെൽസി, ട്രെഫോർഡ് എന്നിവിടങ്ങളിലെ വസ്തുവകകൾ അവർ സ്വന്തമാക്കി
advertisement
6/6
കേറ്റ് വിൻസ്ലെറ്റിന്റെ ആസ്തി: സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച്, കേറ്റ് വിൻസ്ലെറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ ഏകദേശം 65 മില്യൺ യുഎസ് ഡോളറാണുള്ളത് (5,76,85,22,500 രൂപ). അവരുടെ അഭിനയകലയിലുള്ള പ്രാഗത്ഭ്യത്തിൽ നിന്നും പടുത്തുയർത്തിയ സാമ്പത്തിക അടിത്തറയാണിത്. ബോക്സ് ഓഫീസ് തകർത്തു വാരുന്ന സിനിമകളിൽ നിന്ന് മാത്രം 15 മില്യൺ യുഎസ് ഡോളറിലധികം നടി സമ്പാദിച്ചു. മാത്രമല്ല, അവരുടെ റിയൽ എസ്റ്റേറ്റ് തിരഞ്ഞെടുപ്പുകളിലും ഒരു പ്രത്യേക അഭിരുചി പ്രകടമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Kate Winslet | മൂന്ന് വിവാഹങ്ങൾ, ബാങ്കിൽ മാത്രം 576 കോടിയുടെ നിക്ഷേപം; ടൈറ്റാനിക് നായിക കേറ്റ് വിൻസ്ലെറ്റിന്‌ 50-ാം പിറന്നാൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories