വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം
- Published by:user_57
- news18-malayalam
Last Updated:
Kim Kardashian and Kanye West reportedly decide to live in different houses to avoid divorce | ലോക്ക്ഡൗൺ നാളുകളിൽ തുടങ്ങിയ അസ്വാരസ്യങ്ങൾക്കൊടുവിൽ താര ദമ്പതികൾ രണ്ടു വീടുകളിലായി താമസിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്
advertisement
1/6

ലോക്ക്ഡൗൺ നാളുകളിൽ തുടങ്ങിയ അസ്വാരസ്യങ്ങൾക്കൊടുവിൽ താര ദമ്പതികൾ രണ്ടു വീടുകളിലായി താമസിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇവർ ഒരേ വീടിന്റെ തന്നെ ഇരുകോണുകളിലായി ജീവിക്കുകയായിരുന്നു എന്ന റിപ്പോർട്ട് വന്നതിനു തൊട്ടു പിന്നാലെയാണ് അടുത്ത നീക്കം
advertisement
2/6
റിയാലിറ്റി ഷോ താരം കിം കർദാഷിയാൻ, ഭർത്താവ് കന്യേ വെസ്റ്റ് എന്നിവരാണ് വിവാഹമോചനം ഒഴിവാക്കാൻ വേണ്ടി ഈ മാർഗം തിരഞ്ഞെടുക്കുന്നതെന്ന ശ്രുതി പരക്കുന്നത്
advertisement
3/6
കിമ്മിന് വിവാഹമോചനത്തിൽ താൽപ്പര്യം ഇല്ലെന്നും അതിനാലാണ് രണ്ടിടത്തായി ജീവിക്കാൻ തീരുമാനിക്കുന്നതുമെന്ന് ഇവരുമായി അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നു
advertisement
4/6
2014ൽ വിവാഹിതരായ ഇവർക്ക് രണ്ട് പെൺമക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. ദമ്പതികൾ ഉച്ചത്തിൽ വഴക്കിടാറുണ്ടെനന്നായിരുന്നു ആദ്യ റിപ്പോർട്ട്. വീട്ടുകാര്യവും കുട്ടികളുടെ ചുമതലയുമായി ഭാരിച്ച ഉത്തരവാദിത്തമായിരുന്നു ഇരുവർക്കും
advertisement
5/6
ഭർത്താവ് ചുമതലകൾ തുല്യമായി ഭാഗിക്കുന്നില്ല എന്നായിരുന്നു ഭാര്യയുടെ പരാതി. എന്നാൽ കിമ്മിന് അൽപ്പം സമയം കിട്ടാനായി ഭർത്താവ് മക്കളെ വ്യോമിങ് എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു
advertisement
6/6
തിരക്കിനിടയിൽ സ്വന്തം കാര്യം നോക്കാൻ പ്രയാസപ്പെടുന്നതാണ് കിമ്മിനെ അലട്ടുന്ന മുഖ്യപ്രശ്നം എന്നാണ് ഇവരെപ്പറ്റിയുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം