L2 Empuraan | L2 എമ്പുരാൻ തിയേറ്റർ വരുമാനം കുറയുന്നു; കളക്ഷൻ റിപ്പോർട്ടിൽ ആദ്യ ദിനത്തെക്കാൾ വൻ ഇടിവ്
- Published by:meera_57
- news18-malayalam
Last Updated:
'L2 എമ്പുരാൻ' ബോക്സ് ഓഫീസ് കളക്ഷനിൽ ആദ്യ ദിവസത്തേക്കാൾ രണ്ടാം ദിനം വൻ ഇടിവ്
advertisement
1/6

ലോകമെമ്പാടും നിന്നായി വെറും രണ്ടു ദിവസം കൊണ്ട് 100 കോടി നേടി എന്ന് ആഘോഷപൂർവം അണിയറപ്രവർത്തകർ കൊട്ടിഘോഷിച്ച സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'L2 എമ്പുരാൻ'. ഇത് ഗ്രോസ് കളക്ഷൻ ഇനത്തിലാണ് എന്ന് കൂടി ഓർക്കേണ്ടതുണ്ട്. ബുക്കിങ് ആരംഭിച്ച ദിവസം തന്നെ ടിക്കറ്റ് കിട്ടാനില്ല എന്ന അവസ്ഥയിൽ നിന്നും റിലീസ് കഴിഞ്ഞതില്പിന്നെ ബോക്സ് ഓഫീസിൽ നിന്നുള്ള പ്രതികരണം അത്രസുഖകരമല്ല. കേരളത്തിനകത്തും പുറത്തും നിന്നുള്ള കളക്ഷൻ റിപ്പോർട്ടുകളിലാണ് ഈ വ്യതിയാനം പ്രതിഫലിക്കുന്നത്
advertisement
2/6
ഒന്നാം ഭാഗമായ ലൂസിഫറിന്റെ സീക്വൽ എന്ന നിലയിൽ റിലീസ് ചെയ്ത 'L2 എമ്പുരാൻ' (L2 Empuraan) നീണ്ട ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ചിത്രമാണ്. ഇതിനിടയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സിനിമയുടെ നിർമാണ പ്രവർത്തികളും നീണ്ടു പോയി. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് 'L2 എമ്പുരാൻ'. മലയാള ചലച്ചിത്ര താരങ്ങൾക്കുപരി, ബോളിവുഡ്, ഹോളിവുഡ്, കൊറിയൻ താരങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള താരനിരയാണ് ഈ ചിത്രത്തിൽ വേഷമിടുക (തുടർന്ന് വായിക്കുക)
advertisement
3/6
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ഇന്ത്യയിലും വിദേശത്തെ തിയേറ്ററുകളിലും പ്രദർശനം തുടരുകയാണ്. ഉള്ളടക്കത്തിന്റെ പേരിൽ സിനിമ ആവശ്യത്തിലേറെ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയം സംഘപരിവാറിനെ ലക്ഷ്യമിട്ടു കൊണ്ടെന്ന നിലയിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ ബോക്സ് ഓഫീസ് കളക്ഷൻ റിപോർട്ടുകൾ വിരൽ ചൂണ്ടുന്നത്, എമ്പുരാന് ബോക്സ് ഓഫീസ് പ്രിയം കുറയുന്നു എന്ന നിലയ്ക്കാണ്
advertisement
4/6
ആദ്യ ദിവസം കേരളത്തിനകത്തും പുറത്തും നിന്നുമായി ചിത്രം നേടിയത് 21കോടി എന്ന് കളക്ഷൻ റിപോർട്ടുകൾ രേഖപ്പെടുത്തുന്ന സൈറ്റായ sacnilk.com നൽകുന്ന വിവരം. ഇത് അണിയറയിൽ നിന്നും ലഭ്യമായ വിവരത്തിലും പറഞ്ഞിരുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ കളക്ഷൻ. 18.6 കോടി. കർണാടകയിൽ 0.05 കോടി, തെലുങ്കിൽ 1.15 കോടി, തമിഴ്നാട്ടിൽ: 0.7 കോടി, ഹിന്ദിയിൽ 0.5 കോടി എന്നിങ്ങനെയാണ് കണക്കുകൾ. എന്നാൽ രണ്ടാം ദിനം എത്തിയതും കളക്ഷൻ റിപ്പോർട്ടിൽ ഇതിന്റെ പകുതിയോളം കുറവ് രേഖപ്പെടുത്തി
advertisement
5/6
രണ്ടാം ദിനമായ വെള്ളിയാഴ്ച കളക്ഷനിൽ 45.24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ആകെ കളക്ഷൻ 11.5 കോടിയാണ്. മലയാളം 10.55 കോടി, കർണാടക 0.03 കോടി, തെലുങ്ക് 0.25 കോടി, തമിഴ്നാട് 0.27 കോടി, ഹിന്ദി 0.4 കോടി എന്നിങ്ങനെയാണ് കളക്ഷൻ. മൂന്നാം ദിനമായ ശനിയാഴ്ച പലർക്കും അവധിയായിട്ടു കൂടി ഇതുവരെയുള്ള കളക്ഷൻ ഫിഗറുകൾ നൽകുന്ന സൂചന അത്ര സുഖകരമല്ല. ഇനിയും പൂർത്തിയായിട്ടില്ലാത്ത മൂന്നാം ദിവസത്തെ കളക്ഷൻ 4.36 കോടി എന്ന നിലയിലാണ് റിപ്പോർട്ട്. ശനിയാഴ്ചത്തെ മുഴുവൻ റിപ്പോർട്ട് വന്നാൽ മാത്രമേ ഇത് പൂർണമാവുകയുള്ളൂ
advertisement
6/6
വളരെ മികച്ച നിലയിൽ പ്രീ-സെയിൽസ് നേടിയ 'L2 എമ്പുരാൻ' തിയേറ്റർ റിലീസും വിവാദങ്ങളും ചേർത്ത് ഇത്തരത്തിൽ ബോക്സ് ഓഫീസ് പ്രകടനം നടത്തുന്നത് ശുഭസൂചകമായി കണക്കാക്കാൻ സാധിക്കില്ല. തുടക്കത്തിൽ 400കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം എന്ന നിലയിൽ റിപോർട്ടുകൾ വന്നെങ്കിലും, അത്രയുമില്ല, 200കോടിയിൽ താഴെ മാത്രമാണ് മുതൽമുടക്ക് എന്ന രീതിയിലാണ് ഏറ്റവും ഒടുവിലത്തെ റിപോർട്ടുകൾ. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്കരന്റെ ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമാണം ആരംഭിച്ച ചിത്രത്തിൽ നിന്നും ലൈക്ക പിന്മാറുകയും ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കടന്നുവരികയുമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
L2 Empuraan | L2 എമ്പുരാൻ തിയേറ്റർ വരുമാനം കുറയുന്നു; കളക്ഷൻ റിപ്പോർട്ടിൽ ആദ്യ ദിനത്തെക്കാൾ വൻ ഇടിവ്