Unni Mukundan | ഹീറോയും പനിയുണ്ടോ എന്ന് നോക്കിയിട്ട് കേറിയാൽ മതി; മേപ്പടിയാൻ സെറ്റിൽ ഉണ്ണി മുകുന്ദനും സംഘവും
- Published by:user_57
- news18-malayalam
Last Updated:
Location stills from Unni Mukundan movie Meppadiyan | കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാന്റെ ഷൂട്ടിംഗ്
advertisement
1/6

പനിയുണ്ടോ എന്ന് പരിശോധിച്ച്, സാനിറ്റൈസർ കയ്യിലേറ്റു വാങ്ങി സെറ്റിലേക്ക് പ്രവേശിക്കുന്ന നായകൻ. ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്റെ ലൊക്കേഷനിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാണ്. ലൊക്കേഷനിലെ പ്രവേശന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. പൂർണ്ണമായും നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മേപ്പടിയാൻ
advertisement
2/6
കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ ചിത്രം വിദ്യാരംഭ ദിനത്തിലാണ് ആരംഭിച്ചത്. ഈ സിനിമക്കായി മാസങ്ങളോളം ശരീര ഭാരം കൂട്ടിയ നിലയിൽ ഉണ്ണി മുകുന്ദന് തുടരേണ്ടി വന്നു. സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും എന്ന ശുഭപ്രതീക്ഷയുമായാണ് മുന്നോട്ടു പോകുന്നത്. ഒരു മുഴുനീള ഫാമിലി എന്റെർറ്റൈനെർ ആവും ഈ ചിത്രം
advertisement
3/6
ഇന്ദ്രൻസ്, സൈജു കുറുപ്, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് അഭിനേതാക്കൾ
advertisement
4/6
ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്ത്കാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്‌ക്രീനിലെത്തുക. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലാവും ചിത്രീകരണം
advertisement
5/6
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: ഷമീർ മുഹമ്മദ്, ക്യാമറ: നീൽ ഡികുണ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം; കലാ സംവിധാനം: സാബു മോഹൻ, പ്രൊഡക്ഷൻ മാനേജർ: നികേഷ്; പ്രൊമോഷൻ കൺസൽട്ടൻറ്: വിപിൻ കുമാർ
advertisement
6/6
മേപ്പടിയാൻ പൂജാ വേളയിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Unni Mukundan | ഹീറോയും പനിയുണ്ടോ എന്ന് നോക്കിയിട്ട് കേറിയാൽ മതി; മേപ്പടിയാൻ സെറ്റിൽ ഉണ്ണി മുകുന്ദനും സംഘവും