പരിക്ക് നിസ്സാരം; എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും'; ലോകേഷ് കനകരാജ്
- Published by:Sarika KP
- news18-malayalam
Last Updated:
അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയതായും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
advertisement
1/6

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് പാലക്കാട് അരോമ തിയേറ്ററില്‍ തടിച്ചുകൂടിയത്.
advertisement
2/6
എന്നാൽ ഇതിനിടെ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റതും മറ്റു പരിപാടികൾ റദ്ദാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങിയതും വാർത്തകളിൽ നിറഞ്ഞി നിന്നിരുന്നു.
advertisement
3/6
എന്നാൽ ഇപ്പോഴിതാ താരത്തിനു പറ്റിയത് നിസ്സാര പരിക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം തിരിച്ചു അദ്ദേഹം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയതായും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.
advertisement
4/6
എന്നാൽ പരിക്കിനു ശേഷം ആദ്യമായി പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ. സോഷ്യല്‍ മീഡിയ എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്.
advertisement
5/6
ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരിക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക ലോകേഷ് കനകരാജ് എക്‌സില്‍ കുറിച്ചു.
advertisement
6/6
ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Film/
പരിക്ക് നിസ്സാരം; എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും'; ലോകേഷ് കനകരാജ്