TRENDING:

മലയാളി നടന്മാര്‍ മഹാഭാരതത്തിലെ നായകന്മാരായാല്‍ ഇങ്ങനെയിരിക്കും

Last Updated:
ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് രഘു റാം ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍
advertisement
1/6
മലയാളി നടന്മാര്‍ മഹാഭാരതത്തിലെ നായകന്മാരായാല്‍ ഇങ്ങനെയിരിക്കും
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന നിരവധി സൃഷ്ടികളാണ് ഗ്രാഫിക്സ് കലാകാരന്മാര്‍ ഓരോ ദിവസവും പുറത്തിറക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളായി മലയാളി നടന്മാര്‍ വന്നാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്ന് പിറവിയെടുത്ത ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, ഭീമന്‍, ദുര്യോധനന്‍, കര്‍ണന്‍ എന്നീ വേഷങ്ങളിലാണ് മലയാളി താരങ്ങള്‍ എത്തുന്നത്.
advertisement
2/6
മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രങ്ങളില്‍ പ്രധാനിയായ ശ്രീകൃഷ്ണനായി നിവിന്‍ പോളിയെയാണ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് രഘു റാം ചിത്രീകരിച്ചിരിക്കുന്നത്.
advertisement
3/6
വില്ലാളി വീരന്‍ അര്‍ജുനനായി ആക്ഷന്‍ ഹീറോ ടൊവിനോ തോമസ്. എഐ സോഫ്റ്റുവെയറായ മിഡ് ജേണിയും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
advertisement
4/6
കൈകരുത്തില്‍ അജയ്യനായ ഭീമസേനനായി യുവതാരം ഉണ്ണിമുകുന്ദന്‍. ബെസ്റ്റ് ഓഫ് സെല്ലുലോയിഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
advertisement
5/6
സൂര്യപുത്രന്‍ കര്‍ണനായി പൃഥ്വിരാജ് സുകുമാരന്‍. മുന്‍പ് ആര്‍എസ് വിമലിന്‍റെ സംവിധാനത്തില്‍ കര്‍ണനായി താരത്തെ അവതരിപ്പിച്ച് സിനിമ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്മാറി
advertisement
6/6
മഹാഭാരതത്തിലെ പ്രതിനായകനും നൂറ്റവരില്‍ മുതിര്‍ന്നവനുമായ ദുര്യോധനനായി ജയസൂര്യയെ ചിത്രീകരിച്ചിരിക്കുന്നു. മഹാഭാരതത്തിലെ മറ്റ് കഥാപാത്രങ്ങളായുള്ള കൂടുതല്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരും ദിവസങ്ങള്‍ പുറത്തുവന്നേക്കും
മലയാളം വാർത്തകൾ/Photogallery/Film/
മലയാളി നടന്മാര്‍ മഹാഭാരതത്തിലെ നായകന്മാരായാല്‍ ഇങ്ങനെയിരിക്കും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories