ആരൊക്കെ വന്നിട്ടെന്താ, മമ്മൂട്ടിക്ക് 41 വർഷത്തിൽ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്
- Published by:Rajesh V
- news18-malayalam
Last Updated:
41 വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇതിൽ ആറെണ്ണവും മികച്ച നടനുള്ള പുരസ്കാരമാണ്
advertisement
1/9

പുതിയ കാലത്ത് സിനിമയെടുക്കുന്നതെല്ലാം യുവ സിനിമാ പ്രവർത്തകർ. കഴിവും അഭിനശേഷിയുമുള്ള യുവതാരങ്ങൾക്കും കുറവില്ല. ഇതിനിടയിലും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി തന്റെ പ്രതിഭയ്ക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 41 വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇതിൽ ആറെണ്ണവും മികച്ച നടനുള്ള പുരസ്കാരമാണ്.
advertisement
2/9
53ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
advertisement
3/9
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ഐ വി ശശി- ടി ദാമോദരൻ ടീമിന്റെ 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്.
advertisement
4/9
1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത് 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.
advertisement
5/9
1989ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ സിനിമകളിലെ മിന്നും പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടാം തവണയും മമ്മൂട്ടിക്ക്.
advertisement
6/9
'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്.
advertisement
7/9
2004ൽ ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ നാലാം തവണയും മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു
advertisement
8/9
2009ൽ രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചാം തവണയും മമ്മൂട്ടിക്ക്
advertisement
9/9
1985ൽ 'യാത്ര'യിലേയും, 'നിറക്കൂട്ടി'ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
ആരൊക്കെ വന്നിട്ടെന്താ, മമ്മൂട്ടിക്ക് 41 വർഷത്തിൽ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ്