TRENDING:

മമ്മൂട്ടിയുടെ നാനൂറിലേറെ സിനിമകളിൽ ബോക്സോഫീസിൽ 100 കോടി കളക്ഷനുള്ള ചിത്രങ്ങൾ എത്ര?

Last Updated:
മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി കണ്ണൂർ സ്ക്വാഡ് മാറുമോയെന്ന് ഉറ്റുനോക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകർ
advertisement
1/8
മമ്മൂട്ടിയുടെ നാനൂറിലേറെ സിനിമകളിൽ ബോക്സോഫീസിൽ 100 കോടി കളക്ഷനുള്ള ചിത്രങ്ങൾ എത്ര?
പതിറ്റാണ്ടുകളായി മലയാള സിനിമയുടെ താരസിംഹാസനം അടക്കിവാഴുന്ന നടൻമാരിൽ മുൻനിരസ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്. മലയാളത്തിന്‍റെ മെഗാസ്റ്റാർ ഇതിനോടകം 400ൽ ഏറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ഇതിനിടയിൽ പ്രേക്ഷകരുടെ മനംകവർന്ന ഒട്ടനവധി കഥാപാത്രങ്ങളെ അദ്ദേഹം നമുക്കായി സമ്മാനിച്ചു.
advertisement
2/8
എന്നാൽ ബോക്സോഫീസിൽ 100 കോടി കളക്ഷൻ നേടുന്ന ഒരു മമ്മൂട്ടി സിനിമ പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് ഒരു അപവാദമായി കണ്ണൂർ സ്ക്വാഡ് മാറുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. 15 ദിവസം പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 70 കോടിയോളം രൂപ കണ്ണൂർ സ്ക്വാഡ് നേടിക്കഴിഞ്ഞു.
advertisement
3/8
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ കണ്ണൂർ സ്ക്വാഡ് കഴിഞ്ഞാൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമകൾ 2019ൽ പുറത്തിറങ്ങിയ മാമാങ്കവും മധുരരാജയുമാണ്. മലയാളത്തിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി.
advertisement
4/8
എന്നാൽ മറ്റ് തെന്നിന്ത്യൻ ഇൻഡസ്ട്രികളെ അപേക്ഷിച്ച് വളരെ ചെറിയ വിപണിയാണ് മലയാളത്തിലേത്. അതുകൊണ്ടുതന്നെ ഇവിടെ 100 കോടി കളക്ഷൻ നേടുന്ന സിനിമകൾ വളരെ അപൂർവമായിട്ട് മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
advertisement
5/8
മലയാളം, തമിഴ് സിനിമകളിലെ മികവിന്റെ പര്യായമായ മമ്മൂട്ടി, തന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നിരവധി ഫിലിംഫെയർ അവാർഡുകൾ എന്നിവ അദ്ദേഹത്തിന്റെ അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു.
advertisement
6/8
മലയാള സിനിമയ്‌ക്കുള്ള അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെ മാനിച്ച്, കേന്ദ്ര സർക്കാർ അദ്ദേഹത്തെ 1998-ൽ പത്മശ്രീ നൽകി ആദരിച്ചു. കൂടാതെ, സംസ്ഥാന സർക്കാരിന്‍റെ കേരള പ്രഭാ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
advertisement
7/8
സിനിമയുടെ ഗ്ലാമർ ലോകത്തേക്ക് എത്തുന്നതിന് മുമ്പ്, അഭിഭാഷകനായിരുന്നു മമ്മൂട്ടി. രണ്ടുവർഷത്തോളമാണ് മമ്മൂട്ടി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത്. 1971ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ സിനിമാ യാത്ര ആരംഭിക്കുന്നത്. അഹിംസ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. പിന്നീട് ഇങ്ങോട്ട് അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ അഭിമാനസ്തംഭമായി തുടരുകയാണ് ഈ മഹാനടൻ.
advertisement
8/8
കാതൽ, ബസൂക്ക, ബ്രഹ്മയുഗം എന്നിവയുൾപ്പെടെ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന മമ്മൂട്ടി സിനിമകളാണ് ഇനി പ്രദർശനത്തിന് വരാനുള്ളത്. ഇപ്പോൾ മമ്മൂട്ടി അഭിനയിച്ച കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ നിറഞ്ഞ കൈയടികളോടെ പ്രദർശനം തുടരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
മമ്മൂട്ടിയുടെ നാനൂറിലേറെ സിനിമകളിൽ ബോക്സോഫീസിൽ 100 കോടി കളക്ഷനുള്ള ചിത്രങ്ങൾ എത്ര?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories