Mammootty | ദേ മമ്മൂക്ക പിന്നേം ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
'Observing and Absorbing' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
advertisement
1/8

അഭിനയത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ലുക്കിലും ഡ്രസിങ് സെന്‍സിലും മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന് വെറുതെ പറയുന്നതല്ല. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും അദ്ദേഹത്തിന്‍റെ ഫാഷന്‍ സെന്‍സ് എടുത്ത് കാണിക്കുന്നതാണ്.
advertisement
2/8
കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടിനൊപ്പം ആഷ് കളര്‍ പാന്‍റും ധരിച്ച് കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടനും ഫോട്ടോഗ്രാഫറും ദുല്‍ഖര്‍ സല്‍മാന്‍റെ അടുത്ത സുഹൃത്തുമായ ഷാനി ഷാക്കിയാണ് മമ്മൂക്കയുടെ ഈ കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
advertisement
3/8
അടുത്തിടെ ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. 'World Nature Conservation Day' എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
4/8
മകന്റെ പിറന്നാളായിട്ട് അറ്റൻഷൻ മൊത്തം നിങ്ങളു കൊണ്ടുപോയല്ലോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്..
advertisement
5/8
സിനിമ സെറ്റിലും വിദേശയാത്രകളിലും ഫോട്ടോഗ്രാഫറുടെ റോളിലും മമ്മൂട്ടി എത്താറുണ്ട്. പ്രിയതാരത്തിന്‍റെ ഫ്രെയിമില്‍ ഇടം നേടാന്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ മത്സരിക്കും
advertisement
6/8
കൊല്ലം എത്ര കഴിഞ്ഞാലും മമ്മൂട്ടിയിലെ പ്രതിഭാശാലിയായ നടന് ഒരു ഇടിവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
advertisement
7/8
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം വീണ്ടും അദ്ദേഹത്തെ തേടിയെത്തി.
advertisement
8/8
ജ്യോതിക നായികയായെത്തുന്ന ജിയോ ബേബി ചിത്രം കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, ബസൂക്ക തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | ദേ മമ്മൂക്ക പിന്നേം ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്ക്