TRENDING:

Meera Vasudevan | മീരക്കും വിപിനും ഒന്നാം വിവാഹവാർഷികം; നിന്റെ നരച്ച മുടിയിഴകൾ കൂടുന്നു എന്ന് കമന്റ്

Last Updated:
പ്രായത്തിന്റെ പേരിൽ അവഹേളനം നേരിട്ടവരാണ് മീര വാസുദേവനും ഭർത്താവും. ഇന്നവർക്ക് ഒന്നാം വിവാഹവാർഷികം
advertisement
1/6
Meera Vasudevan | മീരക്കും വിപിനും ഒന്നാം വിവാഹവാർഷികം; നിന്റെ നരച്ച മുടിയിഴകൾ കൂടുന്നു എന്ന് കമന്റ്
ഒരു വർഷം പിന്നിലേക്ക് ഫ്ലാഷ്ബാക്ക് പോയി തിരികെവരാം. നടി മീര വാസുദേവനും (Meera Vasudevan) ഭർത്താവ് വിപിൻ പുതിയങ്കവും (Vipin Puthiyankam) അവരുടെ വിവാഹം നടന്ന വിവരം കുറച്ചു ദിവസങ്ങൾ കാത്തിരുന്ന ശേഷം ഇൻസ്റ്റാഗ്രാം റീൽ രൂപത്തിൽ പോസ്റ്റ് ചെയ്യുന്നു. കോയമ്പത്തൂരിലെ ക്ഷേത്രത്തിൽ വേണ്ടപ്പെട്ട കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വിവാഹത്തിൽ ഏക മകനെ സാക്ഷിനിർത്തി, മീര മറ്റൊരു വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. ഭർത്താവ് വിപിൻ മീര നായികയായ കുടുംബവിളക്ക് സീരിയലിലെ ഛായാഗ്രാഹകൻ. ഒരു മുതിർന്ന കുടുംബിനിയുടെ കഥാപാത്രം അവതരിപ്പിച്ചത് മീരയും
advertisement
2/6
മീര വാസുദേവന് ഇത് മൂന്നാം വിവാഹം എന്ന പേരിൽ സൈബർ ഇടം കലിതുള്ളി. ആദ്യത്തെ രണ്ടു വിവാഹങ്ങളും നിയമപരമായി വേർപെടുത്തിയ ശേഷമാണ് മീര വിപിന്റെ ഭാര്യയായി മറ്റൊരു ജീവിതം ആരംഭിച്ചത്. രണ്ടാം വിവാഹത്തിൽ മീര ഒരു മകന്റെ അമ്മയായി. നടൻ ജോൺ കൊക്കനായിരുന്നു മീരയെ രണ്ടാമത് വിവാഹം ചെയ്തത്. വിവാഹമോചന ശേഷം ജോൺ നടി പൂജ രാമചന്ദ്രനെ വിവാഹം ചെയ്തിരുന്നു. ഏക മകൻ അമ്മയുടെ സംരക്ഷണയിൽ വളർന്നു വന്നു. ഇപ്പോൾ മീരയും വിപിനും ഒന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മീരയ്ക്ക് വിപിനെ കുറിച്ച് ചിലത് പറയാനുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
വിപിനെ ചേർത്ത് നിർത്തി മുത്തം നൽകുന്ന ചിത്രം ഉൾപ്പെടെ ചേർത്താണ് മീര വാസുദേവൻ ഈ പോസ്റ്റ് ഇട്ടത്. ഇൻസ്റ്റഗ്രാം റീൽസ് രൂപത്തിലാണ് മീര വാസുദേവന്റെ പോസ്റ്റ്. മീര വർഷങ്ങളോളം ഒരു മുൻനിര പത്രത്തിൽ കോളമിസ്റ്റായി പ്രവർത്തിച്ചിരുന്നു. അഭിനയമാണ് പ്രധാന മേഖല എങ്കിലും, ഇംഗ്ലീഷ് ഭാഷയിൽ നന്നായി എഴുതാൻ മീരയ്ക്ക് സാധിക്കും. ഒന്നാം വിവാഹ വാർഷികത്തിൽ ഭർത്താവിനെ കുറിച്ച് വളരെ കുറച്ചു മാത്രമെങ്കിലും, ഏറെ ഹൃദ്യമായ വരികൾ കുറിക്കുകയാണ് മീര വാസുദേവൻ
advertisement
4/6
വിവാഹ ശേഷം മീരയും വിപിനും ജീവിതത്തിൽ ഒന്നിക്കാൻ ഇടയായ കുടുംബവിളക്ക് സീരിയൽ അവസാനിച്ചിരുന്നു. അത് കഴിഞ്ഞ് മധുരനൊമ്പരക്കാറ്റ് എന്ന പരമ്പരയിൽ അമ്മായിയമ്മയുടെ വേഷത്തിൽ നര പിടിപ്പിച്ച് അഭിനയിച്ച മീര വാസുദേവനെ പ്രേക്ഷകർ കണ്ടു. വിപിൻ മറ്റു പരമ്പരകളിൽ ഛായാഗ്രാഹകനായി തുടർന്നു. സൈബർ ഇടത്തിൽ ആക്ഷേപം ഉയരുമ്പോഴും, മീരയോ വിപിനോ അവർ രണ്ടുപേരുടെയും പ്രായം എവിടെയും തുറന്നു പറഞ്ഞില്ല. വിവാഹം ചെയ്യുമ്പോൾ മീര വാസുദേവന് 42 വയസുണ്ടായിരുന്നു
advertisement
5/6
മീര വാസുദേവൻ കുറിച്ച ക്യാപ്‌ഷനിലെ വാക്കുകൾ: 'നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂടുതൽ കൂൾ ആവുന്നു. എന്നെപ്പറ്റി കൂടുതൽ ഗൗരവത്തിൽ ചിന്തിക്കുന്നത് ഞാൻ കുറച്ചിരിക്കുന്നു. പകരം നമ്മുടെ മകനെ കൂടുതൽ സ്നേഹിക്കാനും തുടങ്ങി. നിങ്ങൾ ഒരു മികച്ച ഭർത്താവാണ്. രസകരമായ ഒരു സൂപ്പർ ഡാഡും. ഇന്നും നമ്മുടെ കുടുംബത്തെ ചേർത്ത് നിർത്തുന്ന ഗ്ളൂവാണ് നിങ്ങൾ. തീർത്തും സ്പഷ്ടമായ ഒരു കാര്യം ഞാൻ പറയാം. എന്നോടൊപ്പമുള്ള ഓരോ നിമിഷവും നിങ്ങൾക്ക് കൂടുതൽ കൂടുതൽ നരച്ച തലമുടി വരുന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. ഇനിയുമേറെ വർഷങ്ങൾ നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിക്കാനും ജീവിതം ആഘോഷിക്കാനും സാധിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന'
advertisement
6/6
ഇന്ന് സീരിയൽ മേഖലയിൽ മീര സജീവമെങ്കിൽ, രണ്ടായിരങ്ങളുടെ തുടക്കത്തിൽ മോഹൻലാലിന്റെ നായികയായി 'തന്മാത്ര' എന്ന ചിത്രത്തിൽ അഭിനയിച്ചതോടു കൂടിയാണ് മീര വാസുദേവൻ ശ്രദ്ധ നേടുന്നത്. അക്കാലങ്ങളിൽ പരസ്യ ചിത്രങ്ങളിലും അവർ വേഷമിട്ടിരുന്നു. നിരവധി മുൻനിര ബ്രാൻഡുകളുടെ മുഖമായിരുന്നു മീര വാസുദേവന്റേത്
മലയാളം വാർത്തകൾ/Photogallery/Film/
Meera Vasudevan | മീരക്കും വിപിനും ഒന്നാം വിവാഹവാർഷികം; നിന്റെ നരച്ച മുടിയിഴകൾ കൂടുന്നു എന്ന് കമന്റ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories