മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു: നിർമ്മാതാവ് രാജീവ് ഗോവിന്ദൻ
- Published by:user_57
- news18-malayalam
Last Updated:
വിശദീകരണ പോസ്റ്റുമായി നിർമ്മാതാവും രചയിതാവുമായ രാജീവ് ഗോവിന്ദൻ എന്ന രാജീവ് നായർ
advertisement
1/7

എം.എൽ.എയും നടനുമായ മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹമോചന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇക്കാര്യം ദേവിക സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നീണ്ട എട്ടു വർഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാലിപ്പോൾ ഈ വാർത്തയ്ക്കു പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് നിർമ്മാതാവ് രാജീവ് ഗോവിന്ദൻ എന്ന രാജീവ് നായർ
advertisement
2/7
ദേവികയുടെ ആദ്യ ഭർത്താവ് രാജീവ് നായർ ആണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തെന്നും, ഇതേക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്നതുമായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. "ആ രാജീവ് നായർ ഞാനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം (പോസ്റ്റ് തുടരുന്നു)
advertisement
3/7
ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം
advertisement
4/7
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല
advertisement
5/7
വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു: രാജീവ് ഗോവിന്ദൻ. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
advertisement
6/7
രാജീവ് നായരുടെ പോസ്റ്റിന്റെ പൂർണ്ണരൂപം
advertisement
7/7
മുകേഷും താനും തമ്മിൽ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക പറഞ്ഞിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു: നിർമ്മാതാവ് രാജീവ് ഗോവിന്ദൻ