TRENDING:

Mohanlal | മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; കത്തനാറിന്റെ സെറ്റിലെ അപൂർവ കാഴ്ച

Last Updated:
ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ ലാലേട്ടന്റെ സർപ്രൈസ്
advertisement
1/7
മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; കത്തനാറിന്റെ സെറ്റിലെ അപൂർവ കാഴ്ച
മുണ്ടുമടക്കി, റെയ്‌ബാൻ വച്ച് ലാലേട്ടൻ എന്നാകും പാട്ടിൽ പറയുന്നത്. പക്ഷെ ഇവിടെ ആ ലുക്കിലുള്ളത് ജയസൂര്യയാണ് (Jayasurya). അരികിൽ മോഹൻലാലുണ്ട് (Mohanlal). പക്ഷെ വേഷം പാന്റും ഷർട്ടുമാണെന്നേയുള്ളൂ. ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റിൽ സർപ്രൈസ് സന്ദർശനത്തിന് വന്നതാണ് മോഹൻലാൽ. ചിത്രങ്ങൾ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു
advertisement
2/7
കത്തനാർ ലൊക്കേഷനിലാണ് മോഹൻലാൽ വന്നത്. തന്റെ സിനിമയുടെ സെറ്റിൽ എത്തിയതിനു ജയസൂര്യ മോഹൻലാലിനോട് നന്ദി അറിയിച്ചു. 'ഹോം' സിനിമയുടെ സംവിധായകൻ റോജിൻ തോമസിന്റെ അടുത്ത ചിത്രമാണിത് (തുടർന്ന് വായിക്കുക)
advertisement
3/7
അനുഷ്ക ഷെട്ടിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുക. അമാനുഷിക ശക്തികൾ സ്വായത്തമാക്കിയ 'കടമറ്റത്ത് കത്തനാരുടെ' കഥയാണ് പ്രതിപാദ്യം
advertisement
4/7
ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പ്രമേയവുമായി ചേർന്നുപോകുന്ന തരത്തിലെ ദൃശ്യങ്ങളായിരുന്നു ഈ ടീസറിന്റെ ഉള്ളടക്കം. അനുഷ്ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയുമുണ്ട്
advertisement
5/7
ഇതിനിടെ സിനിമയുടെ രണ്ടു ഷെഡ്യൂളുകൾ പൂർത്തിയായിക്കഴിഞ്ഞു. മൂന്നാമത് ഷെഡ്യൂൾ നടന്നു വരികയാണ്. അതിനൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചിത്രം ഒരുങ്ങുക
advertisement
6/7
40 ഏക്കർ ഭൂമിയിലെ നാൽപ്പതിനായിരം ചതുരശ്രയടിയിൽ ഒരുങ്ങിയ സെറ്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്രീഗോകുലം മൂവീസ് ആണ് നിർമാണം. അതിഭീമമായ ബജറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്
advertisement
7/7
ജയസൂര്യ മാത്രം നായകനായി ഏറെക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ചിത്രമാകും 'കത്തനാർ'. മൊത്തം 200 ദിവസത്തെ ചിത്രീകരണമാണ് ഈ സിനിമയ്ക്കായി മാറ്റിവച്ചിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | മുണ്ടുമടക്കി, റെയ്‌ബാൻ വച്ച ജയസൂര്യയെ കാണാൻ ലാലേട്ടൻ വന്നു; കത്തനാറിന്റെ സെറ്റിലെ അപൂർവ കാഴ്ച
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories