TRENDING:

ഹൃദയപൂർവ്വം...ആദ്യ ചുവടുവയ്പ്പ്; സത്യൻ അന്തിക്കാടുമൊത്തുള്ള മുപ്പതാം ചിത്രത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ

Last Updated:
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം
advertisement
1/5
ഹൃദയപൂർവ്വം...ആദ്യ ചുവടുവയ്പ്പ്; സത്യൻ അന്തിക്കാടുമൊത്തുള്ള മുപ്പതാം ചിത്രത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ
പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്. 'തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു,' എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
2/5
മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനുമൂത്തേടത്ത്, ആൻ്റെണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.
advertisement
3/5
കഴിഞ്ഞ ദിവസം ഹൃദയപൂർവ്വത്തിനായി മോഹൻലാൽ ഗെറ്റപ്പ് ചേഞ്ച് നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ നാളുകളായി താടി വളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മോഹൻലാൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പുതിയ ചിത്രത്തിനായി താടി ട്രിം ചെയ്താണ് നടൻ പ്രത്യക്ഷപ്പെട്ടത്.
advertisement
4/5
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന മുപ്പതാം ചിത്രമാണ് ഹൃദയപൂർവ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
5/5
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.
മലയാളം വാർത്തകൾ/Photogallery/Film/
ഹൃദയപൂർവ്വം...ആദ്യ ചുവടുവയ്പ്പ്; സത്യൻ അന്തിക്കാടുമൊത്തുള്ള മുപ്പതാം ചിത്രത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories