Mohanlal | മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കാത്തതിന് കാരണമുണ്ട്; അതേപ്പറ്റി മോഹൻലാൽ
- Published by:meera_57
- news18-malayalam
Last Updated:
നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടുപേരെയും വച്ച് മഹേഷ് നാരായണൻ ഒരു ചിത്രം ചെയ്യുന്നത്
advertisement
1/6

രണ്ടുകൂട്ടം ഫാൻസും, വ്യത്യസ്ത രീതിയിലെ അഭിനയവും ചേർന്നാലും നടന്മാരായ മമ്മൂട്ടിയെയും (Mammootty) മോഹൻലാലിനെയും (Mohanlal) ഒരേ സ്‌ക്രീനിൽ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നവരാകും രണ്ടുപേരുടെയും ആരാധകർ. 'നമ്പർ 20 മദ്രാസ് മെയിൽ' ട്രെയിൻ യാത്രയ്ക്കിടെ നടൻ മമ്മൂട്ടിയെ കാണുന്ന ആരാധകനായ ടോണി കുരിശിങ്കലിനെയാണ് മോഹൻലാൽ അവതരിപ്പിച്ചതെങ്കിൽ, ആരാധകനെ സ്നേഹത്തോടെ സ്വീകരിക്കുന്ന നടനെയും പ്രേക്ഷകർ ഒരുപോലെ സ്നേഹിച്ചു. അവർ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന ഷോട്ടിനായി കാത്തിരിപ്പാരംഭിച്ചിട്ടു നാളേറെയായി. വളരെ വർഷങ്ങൾക്ക് ശേഷം ആ ഇതിഹാസങ്ങൾ ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകർ
advertisement
2/6
പതിനാറു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത 'MMMN' എന്ന് വിളിക്കപ്പെടുന്ന ചിത്രം. 2013ൽ മമ്മൂട്ടി നായകനായ 'കടൽ കടന്നൊരു മാത്തുക്കുട്ടി' എന്ന സിനിമയിൽ മോഹൻലാൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ആകെ പതിനൊന്നു മലയാള താരങ്ങൾ കാമിയോ ചെയ്ത ചിത്രമായിരുന്നു ഇത്. അതിനു മുൻപ്, 'ക്രിസ്ത്യൻ ബ്രദേഴ്‌സ്' എന്ന മോഹൻലാൽ സിനിമയിൽ മമ്മൂട്ടിക്കും ഒരതിഥി വേഷമുണ്ടായിരുന്നു. എന്നാലും കഥാപാത്രങ്ങളായി ഇവർ രണ്ടും ഒന്നിച്ച സിനിമ എന്ന് വിളിക്കാറുള്ളത് 2008ലെ ട്വന്റി-ട്വന്റി മാത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ആകെ ഒൻപതു വയസ്സു മാത്രം പ്രായവ്യത്യാസമുള്ള മമ്മൂട്ടി, മോഹൻലാലിന്റെ അച്ഛനായി ഒരു സിനിമയിൽ അഭിനയിച്ചതും ചരിത്രം. 1982ലെ 'പടയോട്ടം' എന്ന സിനിമയിലാണ് മോഹൻലാലും മമ്മൂട്ടിയും ഇത്തരത്തിൽ വേഷപ്രകടനം നടത്തിയത്. അതിരാത്രം, അനുബന്ധം, വാർത്ത, അടിമകൾ ഉടമകൾ, കരിയില കാറ്റു പോലെ, ഹരികൃഷ്ണൻസ് തുടങ്ങിയ സിനിമകളിലെ ഇവരുടെ വേഷങ്ങൾ ശ്രദ്ധേയമാണ്. ഇന്ന് മലയാള സിനിമയിൽ കാരണവന്മാർ മാത്രമല്ല, വളരെ വലിയ പ്രതിഫലം പറ്റുന്ന മുതിർന്ന രണ്ടു മുൻനിര നായകന്മാർ കൂടിയാണ്
advertisement
4/6
മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരക്കുന്നു. സിനിമയുടെ ഒരു ഭാഗം ശ്രീലങ്കയിൽ വച്ച് മാത്രം ചിത്രീകരിച്ചിരുന്നു. ഇതിനായി സിനിമാസംഘം യാത്ര പുറപ്പെട്ട വിശേഷം വലിയ നിലയിൽ വാർത്തയായിരുന്നു. ഇതിനിടെ ശ്രീലങ്കൻ പ്രധാനമന്ത്രിയുമായി നിർമാതാക്കളുടെ സംഘം ചർച്ച നടത്തുകയും ചെയ്തു. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ 'ബറോസിന്റെ' റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു
advertisement
5/6
അതിലൊന്നിൽ ഉയർന്നു വന്ന ചോദ്യം എന്തുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു സിനിമ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നായിരുന്നു. ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല എന്ന് മോഹൻലാൽ. 'മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ സിനിമകളുണ്ട്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ചിത്രങ്ങളും. ഞങ്ങൾ രണ്ടുപേരും ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നവരാണ്...
advertisement
6/6
ഞങ്ങൾ തമ്മിൽ മത്സരമേതുമില്ല. ഇന്നും ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. ഞങ്ങളുടെ മക്കൾ ഒന്നിച്ചു വളർന്നവരാണ്. ഞങ്ങൾ തമ്മിൽ എന്നല്ല, മറ്റാരുമായും മത്സരമില്ല,' മോഹൻലാൽ വ്യക്തമാക്കി. വരാൻ പോകുന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമാണം. താരങ്ങളുടെ കോമ്പിനേഷൻ രംഗങ്ങളെ കുറിച്ചും, അവരുടെ കഥാപാത്രങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഇനിയും സസ്പെൻസ് സൂക്ഷിച്ചിരിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കാത്തതിന് കാരണമുണ്ട്; അതേപ്പറ്റി മോഹൻലാൽ