TRENDING:

Mridula Murali Marriage | നടി മൃദുല മുരളിയും നിതിൻ വിജയനും വിവാഹിതരായി; ആശംസകൾ നേർന്ന് ഭാവന

Last Updated:
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭാവന മൃദുലയ്ക്കും ഭർത്താവിനും ആശംസകൾ നേർന്നത്.
advertisement
1/4
Mridula Murali Marriage | നടി മൃദുല മുരളിയും നിതിൻ വിജയനും വിവാഹിതരായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. അതേസമയം, നടി ഭാവന, ശിൽപ്പ ബാല, ആര്യ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾ മൃദുലയ്ക്കും നിതിനും ആശംസയുമായി എത്തി.
advertisement
2/4
കഴിഞ്ഞ വർഷമായിരുന്നു നിതിൻ വിജയനുമായി മൃദുലയുടെ വിവാഹനിശ്ചയം നടന്നത്. ആഘോഷമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്. മോഹൻലാൽ നായകനായി 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി സിനിമയിലേക്ക് എത്തുന്നത്.
advertisement
3/4
എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ എന്നാ സിനിമകളിൽ അഭിനയിച്ച മൃദുല മുരളി അയാൾ ഞാനല്ല എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. നടിയുടേതായി ഏറ്റവും അവസാനം പുറത്തുവന്ന സിനിമ ആയിരുന്നു ഇത്. നടി ഭാവനയുടെ വിവാഹ ചടങ്ങുകളിൽ സുഹൃത്തുക്കൾക്കൊപ്പം മൃദുല മുരളി പങ്കെടുത്തിരുന്നു.
advertisement
4/4
അതേസമയം, ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭാവന മൃദുലയ്ക്കും ഭർത്താവിനും ആശംസകൾ നേർന്നത്. ആശംസകൾ നേർന്നതിനൊപ്പം വിവാഹിതരുടെ ക്ലബിലേക്ക് മൃദുലയെ നടി സ്വാഗതം ചെയ്യുകയും ചെയ്തു. കഴിഞ്ഞവർഷം നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ഭാവന, രമ്യ നമ്പീശൻ, ഫഫ്ന, സയനോര എന്നിവർ പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം നടന്മാരായ ഹേമന്ത്, മണികണ്ഠൻ, ഗായകൻ വിജയ് യേശുദാസ് എന്നിവരും വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Mridula Murali Marriage | നടി മൃദുല മുരളിയും നിതിൻ വിജയനും വിവാഹിതരായി; ആശംസകൾ നേർന്ന് ഭാവന
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories