TRENDING:

Aryan Khan| വെബ് സീരീസുമായി ആര്യൻ ഖാൻ; സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി ഷാരൂഖിന്റെ മകൻ

Last Updated:
സംവിധായകന്റെ തൊപ്പിയണിയാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ.
advertisement
1/7
വെബ് സീരീസുമായി ആര്യൻ ഖാൻ; സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി ഷാരൂഖിന്റെ മകൻ
ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ (Shah Rukh Khan)മകൻ ആര്യൻ ഖാന്റെ (Aryan Khan) സിനിമാ പ്രവേശനം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ മകന് അഭിനയത്തിൽ താത്പര്യമില്ലെന്ന് ഷാരൂഖ് മുമ്പൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
advertisement
2/7
സംവിധാനത്തിലാണ് ആര്യൻ ഖാന് താത്പര്യം. പുതിയ വാർത്തകൾ അനുസരിച്ച് സംവിധായകന്റെ തൊപ്പിയണിയാൻ ഒരുങ്ങുകയാണ് ആര്യൻ ഖാൻ. വെബ് സീരീസിലൂടെയോ ഫീച്ചർ ഫിലിമിലൂടെയോ ആര്യൻ ഖാൻ സംവിധാന രംഗത്ത് എത്തുമെന്നായിരുന്നു വാർത്തകൾ.
advertisement
3/7
പുതിയ വാർത്തകൾ അനുസരിച്ച് ആര്യൻ ഖാൻ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു ചുവടുകൂടി വെച്ചിരിക്കുകയാണ്. പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് ആര്യൻ തന്റെ വെബ് സീരീസിന്റെ പണിപ്പുരയിലാണ്.
advertisement
4/7
ഇതിന്റെ ഭാഗമായി മുംബൈയിലെ സ്റ്റുഡിയോയിൽ ആര്യൻ ടെസ്റ്റ് ഷൂട്ട് നടത്തിയിരുന്നത്രേ. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ഷൂട്ടിങ്. വെബ് സീരീസാണ് ആര്യൻ ഒരുക്കുന്നത്. ഇതിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വാർത്തകൾ.
advertisement
5/7
‌സംവിധാനത്തിനു പുറമേ ആര്യൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നു.
advertisement
6/7
അതേസമയം, ആര്യന്റെ സഹോദരിയും ഷാരൂഖിന്റെ രണ്ടാമത്തെ മകളുമായ സുഹാന ഖാനും സിനിമയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റമുണ്ടാകുക.
advertisement
7/7
ആർച്ചീ കോമിക്സിനെ ആസ്പദമാക്കിയൊരുക്കുന്ന സീരിസിൽ ജാൻവി കപൂറിന്റെ സഹോദരി ഖുഷി കപൂറും അമിതാഭ് ബച്ചന്റെ പേരമകൻ അഗസ്ത്യ നന്ദയും അഭിനയിക്കുന്നുണ്ട്. പൂർണമായും പുതുമുഖങ്ങളെയാണ് സോയ അക്തർ വെബ് സീരീസ് ഒരുക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Aryan Khan| വെബ് സീരീസുമായി ആര്യൻ ഖാൻ; സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങി ഷാരൂഖിന്റെ മകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories