TRENDING:

Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്

Last Updated:
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
advertisement
1/9
Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേച്ചാരയുടെ റിലീസ് ഇന്ന്.
advertisement
2/9
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ മുകേഷ് ഛബ്ബയുടെ ആദ്യ ചിത്രം കൂടിയാണ് ദിൽ ബേച്ചാര.
advertisement
3/9
ജോൺ ഗ്രീനിന്റെ നോവലായ ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് എന്ന നോവലിനെ ആസ്പദമാക്കി ഇതേ പേരിൽ 2014 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ദിൽബേച്ചാര.
advertisement
4/9
സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സൂപ്പർ ഹിറ്റാണ്.
advertisement
5/9
സുശാന്തിന്റെ നൃത്തച്ചുവടുകളുമായി എത്തിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ഒറ്റ ടേക്കിലാണ് പൂർത്തിയാക്കിയത്. ഫറാ ഖാനാണ് നൃത്തസംവിധാനം നിർവഹിച്ചത്.
advertisement
6/9
സെയ്ഫ് അലി ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
7/9
നേരത്തേ മെയ് 18 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് ലോക്ക്ഡൗൺ കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
advertisement
8/9
ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ വസതയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
9/9
താരത്തിന്റെ അവസാന ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും സുശാന്തിന്റെ അവസാന ചിത്രത്തിനാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories