Tovino Thomas | കരളിന് സമീപം രക്തസ്രാവം; ഐസിയുവിൽ നിരീക്ഷണത്തിൽ; വിശ്രമം വേണമെന്ന് ഡോക്ടർമാർ
Last Updated:
മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു സാഹസിക ത്രില്ലറാണ് ഈ സിനിമ
advertisement
1/5

പുതിയ ചിത്രമായ കളയുടെ ഷൂട്ടിംഗിനിടെ ആയിരുന്നു നടൻ ടൊവിനോ തോമസിന് പരിക്കു പറ്റിയത്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്കു പറ്റിയത്. കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയും ആയിരുന്നു.
advertisement
2/5
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘട്ടനരംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇത്തരത്തിൽ ഒരു സംഘട്ടനരംകഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. രണ്ടു ദിവസം മുമ്പ് ഷൂട്ടിംഗ് നടക്കുന്നതിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. സംഘട്ടത്തിനിടയിൽ വയറിനേറ്റ ചവിട്ടാണ് പ്രശ്നമായത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
3/5
ആശുപത്രിയിൽ നടത്തിയെ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. താരത്തിന്റെ ആരോഗ്യനില ഗുരുതരമല്ല. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്. നിലവിൽ കൊച്ചിയിലെ റെനയി മെഡിസിറ്റി ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.
advertisement
4/5
പരിശോധനയിൽ നടന്റെ ശ്വാസകോശത്തിനും വയറിനും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ടാഴ്ചത്തേക്ക് പൂർണവിശ്രമം ആണ് ഡോക്ടർമാർ താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ നേർന്നു. ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം സജീവമാക്കിയ ടൊവിനോ ജൂലൈ 11ന് ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രമായ കള പ്രഖ്യാപിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു.
advertisement
5/5
മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു സാഹസിക ത്രില്ലറാണ് ഈ സിനിമ. ലാൽ, ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരും ഈ ചിത്രത്തിൽ ടൊവിനോയ്ക്ക് ഒപ്പമുണ്ട്. അതേസമയം, തന്റെ പുതിയ ചിത്രമായ മിന്നൽ മുരളിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ടൊവിനോ ഇപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Film/
Tovino Thomas | കരളിന് സമീപം രക്തസ്രാവം; ഐസിയുവിൽ നിരീക്ഷണത്തിൽ; വിശ്രമം വേണമെന്ന് ഡോക്ടർമാർ