TRENDING:

SN Swamy | ജോഷി മധുരം നൽകി; 72-ാം വയസിൽ എസ്.എൻ. സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് താരപ്രൗഢിയോടെ തുടക്കം

Last Updated:
ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂർത്തിയാകും
advertisement
1/8
SN Swamy | ജോഷി മധുരം നൽകി; 72-ാം വയസിൽ എസ്.എൻ. സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് താരപ്രൗഢിയോടെ തുടക്കം
വിഷു ദിനത്തിൽ എറണാകുളം ടൗൺഹാളിൽ മലയാളി പ്രേഷകന്റെ മനസ്സിൽ കുടിയേറിയ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി സിനിമയിലെ തന്നെ മറ്റൊരു സാങ്കേതിക രംഗത്തേക്ക് കടക്കുന്ന ചടങ്ങിന് സാഷ്യം വഹിച്ചു. ഇതിനകം 67 തിരക്കഥകൾ രചിച്ച എസ്.എൻ.സ്വാമി സംവിധായകനാകുകയാണ്. ഈ സംരംഭത്തിന്റെ പൂജാ ചടങ്ങും തുടർന്നുള്ള ചിത്രീകരണവും ഇവിടെ അരങ്ങേറുന്നു
advertisement
2/8
മലയാള സിനിമയിലെ വലിയൊരു സംഘം സാങ്കേതികവിദഗ്ദരും നിർമ്മാതാക്കളും ബന്ധുമിത്രാദികളും, രാഷ്ട്രീയ സാമൂഹ്യ രാഷ്ടീയ പ്രവർത്തകരും പങ്കെടുത്ത ചാങ്ങിൽ ജസ്റ്റീസ് ഗോപിനാഥ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത് (തുടർന്ന് വായിക്കുക)
advertisement
3/8
കെ.മധു സ്വിച്ചോൺ കർമ്മവും ജോസ് തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി. ജോഷി ഫസ്റ്റ് ഷോട്ട് ചിത്രീകരിച്ചു
advertisement
4/8
സാജൻ, ഷാജി കൈലാസ്, എ.കെ. സാജൻ, ബി. ഉണ്ണികൃഷ്ണൻ, ഉദയ് കൃഷ്ണ, സിയാദ് കോക്കർ, എവർഷൈൻ മണി, സാജു ജോണി, വ്യാസൻ എടവനക്കാട്, സോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, ഹൈബി ഈഡൻ എം.പി, മേയർ . എം. അനിൽകുമാർ, നിർമ്മാതാവ്, എം.സി. അരുൺ, അനിൽ മാത്യു,, അഭിനേതാക്കളായ കൃഷ്ണ, ഗ്രിഗറി, സ്മിനു സിജോ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്
advertisement
5/8
ധ്യാൻ ശ്രീനിവാസൻ, നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു
advertisement
6/8
രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, ആർദ്രാ, സ്മിനു സിജോ, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. ജെയ്ക്സ് ബിജോയ് ആണ് സംഗീതം
advertisement
7/8
ജാക്ക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - ബസോദ് ടി. ബാബുരാജ്. കലാസംവിധാനം - സാബു സിറിൾ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശിവരാമകൃഷ്ണൻ, കോസ്റ്റ്യും ഡിസൈൻ - സ്റ്റെഫി സേവ്വർ, മേക്കപ്പ്- സിനൂപ് രാജ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജു അരോമ
advertisement
8/8
പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ലഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചി, പാലക്കാട്, എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നവീൻ മുരളി
മലയാളം വാർത്തകൾ/Photogallery/Film/
SN Swamy | ജോഷി മധുരം നൽകി; 72-ാം വയസിൽ എസ്.എൻ. സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് താരപ്രൗഢിയോടെ തുടക്കം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories