TRENDING:

Honey Rose | ഹണി റോസ് നായികയാവുന്നു; ചിത്രം എബ്രിഡ് ഷൈൻ അവതരിപ്പിക്കും

Last Updated:
മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രമുണ്ടാകും
advertisement
1/5
Honey Rose | ഹണി റോസ് നായികയാവുന്നു; ചിത്രം എബ്രിഡ് ഷൈൻ അവതരിപ്പിക്കും
സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിച്ച് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരുന്നു. സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ജൂലൈ 14 വൈകിട്ട്‌ അഞ്ച് മണിക്കു പുറത്ത്‌ വിടും. ബാദുഷ പ്രൊഡക്‌ഷൻസും പെൻ ആൻഡ് പെപ്പർ ക്രിയേഷൻസുമാണ് നിർമാതാക്കൾ
advertisement
2/5
ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ അണിയറവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത് (തുടർന്ന് വായിക്കുക)
advertisement
3/5
മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുകയെന്നാണ് സൂചന. 2005 ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്
advertisement
4/5
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി, മോൺസ്റ്റർ തുടങ്ങിയവയാണ് ഹണി അഭിനയിച്ച മറ്റു ചിത്രങ്ങള്‍
advertisement
5/5
മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും തിളങ്ങുന്ന താരമായി മാറുന്ന ഹണി റോസിന് ഏറെ ആരാധകരാണുള്ളത്
മലയാളം വാർത്തകൾ/Photogallery/Film/
Honey Rose | ഹണി റോസ് നായികയാവുന്നു; ചിത്രം എബ്രിഡ് ഷൈൻ അവതരിപ്പിക്കും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories