Nayanthara | പുസ്തകത്തിനകത്ത് പണ്ട് ചെക്കന്മാർ പയറ്റി തെളിഞ്ഞ അടവ്; നയൻതാരയുടെ പുതിയ സിനിമ 'അന്നപൂരണി'യിൽ വീണ്ടും
- Published by:user_57
- news18-malayalam
Last Updated:
നയൻതാരയുടെ 75-ാമത് ചിത്രത്തിലെ രസകരമായ ദൃശ്യം
advertisement
1/6

നടി നയൻതാരയുടെ (Nayanthara) 75-ാമത് ചിത്രം കുറച്ചു നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. വിജയദശമി ദിനത്തിൽ ചിത്രത്തിന്റെ ടീസറും ടൈറ്റിലും പുറത്തുവിടുകയുമുണ്ടായി. 'അന്നപൂരണി' എന്ന സിനിമ ഒരു കോമഡി ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. വിശ്വാസികളായ കുടുംബത്തിലെ ലിബറൽ ചിന്താഗതിക്കാരിയായ മകളുടെ വേഷമാണ് നയൻതാരയുടേത്
advertisement
2/6
മക്കളും ബിസിനസും മൂലം തിരക്കിലായി നയൻസ് ഇനി എപ്പോഴാണ് സിനിമയിലേക്ക് മടങ്ങുക എന്ന ചോദ്യത്തിനാണ് ഇവിടെ മറുപടി ലഭിച്ചത്. തൃച്ചിയിലെ ശ്രീ രംഗം എന്ന സ്ഥലത്തെ അഗ്രഹാരമാണ് ചിത്രത്തിൽ കാണിക്കുന്നത്. ക്ഷേത്രത്തിനടുത്തെ ഒരു വീട്ടിലാണ് ഇതിലെ നായികയും കുടുംബവും. പക്ഷേ ഒരു രസകരമായ കാര്യം ഇതിന്റെ അകത്തുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഒരു മാനേജ്‌മന്റ് പുസ്തകം വായിക്കുന്ന നയൻതാരയാണ് വീഡിയോയിൽ. അന്നേരം വീട്ടിലെ പൂജയും മറ്റും കഴിഞ്ഞ് അമ്മ അടുത്തേക്ക് വരുന്നതിനും മുൻപത്തെ പ്രതികരണമാണ് വീഡിയോയിലുള്ളത്
advertisement
4/6
പണ്ട് ചെക്കന്മാർ പയറ്റിത്തെളിഞ്ഞ ഒരു അടവാണ് നയൻതാര ചെയ്യുന്ന നായികാ കഥാപാത്രത്തിന്റേതും. പുസ്തകത്തിന്റെ ഉള്ളിൽ എന്തായാലും പുറമെ കാണുന്ന വിഷയമല്ല ഉള്ളത്
advertisement
5/6
പച്ചക്കറി വിഭവങ്ങൾ മാത്രം കഴിക്കുന്ന വീടിനുള്ളിൽ ചിക്കൻ റെസിപി നോക്കുന്ന യുവതിയാണുള്ളത്. അമ്മ അടുത്തുവരുന്നതും പുസ്തകം മടക്കിവക്കുന്ന നയൻതാരയെ കാണാം
advertisement
6/6
നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ്, സത്യരാജ്, കെ.എസ്. രവികുമാർ, റെഡിൻ കിംഗ്‌സ്‌ലി, കുമാരി സച്ചു, കാർത്തിക് കുമാർ, സുരേഷ് ചക്രവർത്തി എന്നിവർ സിനിമയുടെ ഭാഗമാണ്. സംഗീതസംവിധായകൻ തമൻ, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ, എഡിറ്റർ പ്രവീൺ ആന്റണി എന്നിവരാണ് സാങ്കേതിക സഹായത്തിന്റെ പ്രമുഖർ
മലയാളം വാർത്തകൾ/Photogallery/Film/
Nayanthara | പുസ്തകത്തിനകത്ത് പണ്ട് ചെക്കന്മാർ പയറ്റി തെളിഞ്ഞ അടവ്; നയൻതാരയുടെ പുതിയ സിനിമ 'അന്നപൂരണി'യിൽ വീണ്ടും