ദൃശ്യം 2 ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രം; മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറൽ
- Published by:user_57
- news18-malayalam
Last Updated:
New photos of Mohanlal doing the rounds on social media | ദൃശ്യം 2 ചിത്രീകരണത്തിന് മുൻപ് മോഹൻലാൽ ആയുർവേദ ചികിത്സക്ക് വിധേയനാവുമെന്ന വിവരം പുറത്തു വന്നിരുന്നു
advertisement
1/6

ഇന്ന് ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച മോഹൻലാൽ ചിത്രം ദൃശ്യം രണ്ട്, താരത്തിന്റെ ആയുർവേദ ചികിത്സക്ക് ശേഷം മാത്രമേ ആരംഭിക്കൂ എന്ന വാർത്ത പുറത്തു വന്നിരിക്കുകയാണ്. അതിനിടെ മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
advertisement
2/6
സ്ഥലം എവിടെ എന്ന് വ്യക്തമാകാത്ത തരത്തിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നത്
advertisement
3/6
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഇനി സെപ്റ്റംബർ അവസാന വാരമോ ഒക്ടോബർ ആദ്യ വാരമോ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം
advertisement
4/6
മോഹൻലാലിൻറെ നായികയായി മീനയും, മക്കളായി അൻസിബ ഹസനും എസ്തർ അനിലും തന്നെയാവും വേഷമിടുക. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണകാലമത്രയും മോഹൻലാലും മീനയും പുറംലോകവുമായി ഇടപെടാത്ത രീതിയിലാകും തങ്ങുക
advertisement
5/6
ചലച്ചിത്ര നിർമ്മാണ മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് സംവിധായകൻ ജീത്തു ജോസഫ് സ്വന്തം പ്രതിഫല തുക വെട്ടിക്കുറച്ചിരുന്നു
advertisement
6/6
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം 2ലെ മോഹൻലാലിൻറെ ഫാൻ മെയ്ഡ് ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
ദൃശ്യം 2 ആയുർവേദ ചികിത്സയ്ക്ക് ശേഷം മാത്രം; മോഹൻലാലിൻറെ പുതിയ ചിത്രങ്ങൾ വൈറൽ