TRENDING:

Oru Jathi Jathakam | 'ഒരു ജാതി ജാതകം': സകുടുംബം ശ്രീനിവാസനും ബാബു ആന്റണിയും

Last Updated:
വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. ഈ വേഷം വിനീത് ശ്രീനിവാസൻ കൈകാര്യം ചെയ്യും
advertisement
1/7
Oru Jathi Jathakam | 'ഒരു ജാതി ജാതകം': സകുടുംബം ശ്രീനിവാസനും ബാബു ആന്റണിയും
വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിൻ്റ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഒരു ജാതി ജാതകം'. എം. മോഹനൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ശ്രീനിവാസൻ (Sreenivasan), ബാബു ആന്റണി (Babu Antony) എന്നിവർ സകുടുംബം പങ്കെടുത്തു
advertisement
2/7
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് നിർമാണം. തനാ നസ്റിൻ സുബൈർ, തമീമാ നസ്റിൻ സുബൈർ എന്നിവർ ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ആർ. മോഹനൻ (ഗുഡ്നൈറ്റ് മോഹൻ ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു, ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി. സിയാദ് കോക്കർ, ബാബു ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി, ഔസേപ്പച്ചൻ, എം.എം. ഹംസ, കലാഭവൻ ഷിൻ്റോ തുടങ്ങിയവർ പങ്കെടുത്തു. അരവിന്ദൻ്റെ അതിഥികൾക്ക് ശേഷം എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ഏതു സ്ഥലത്തുള്ളവർക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രമേയമെങ്കിലും വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. കുടുംബ മഹിമയും സമ്പത്തും ഒക്കെ കൈമുതലായുള്ള ജയേഷ് എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം
advertisement
4/7
ചെന്നൈയിലെ ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് ഇയാൾ. വിനീത് ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാബു ആൻ്റണി മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലബാറിലെ കലാരംഗത്തു പ്രവർത്തിച്ചു പോന്ന നിരവധി കലാകാരന്മാരാണ് ചിത്രത്തിലെ മറ്റു കഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്
advertisement
5/7
പ്രത്യേക പരിശീലന ക്യാമ്പ് നടത്തിയാണ് ഇവരെ കണ്ടെത്തിയത്. മലബാറിൻ്റെ സംസ്ക്കാരവും, ഭാഷയും, ആചാരാനുഷ്ടാനങ്ങളുമൊക്കെ ചിത്രത്തിൻ്റെ പ്രധാന ഘടകമാണ്. നിഖിലാ വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
advertisement
6/7
പി.വി. കുഞ്ഞിക്കണ്ണൻ മാഷ്, നിർമ്മൽ പാലാഴി, രഞ്ജി കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാദു ലോഹർ, ഇന്ദു തമ്പി, രജിതാ മധു, ചിപ്പി ദേവസി, അമൽ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ താഹയുടെ മകനാണ് അമൽ താഹ
advertisement
7/7
രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ, സംഗീതം -ഗുണ ബാലസുബ്രമണ്യം, ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തിൽ, എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ - പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - അബിൻ എടവനക്കാട്, നസീർ കൂത്തുപറമ്പ്; പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി, പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്., സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും
മലയാളം വാർത്തകൾ/Photogallery/Film/
Oru Jathi Jathakam | 'ഒരു ജാതി ജാതകം': സകുടുംബം ശ്രീനിവാസനും ബാബു ആന്റണിയും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories