Pathaan | തീരുമാനമായി; ദീപികയുടെ കാവി ബിക്കിനി രംഗം 'പത്താൻ' സിനിമയിൽ ഉണ്ടാവുമോ ഇല്ലയോ?
- Published by:user_57
- news18-malayalam
Last Updated:
ജനുവരി 25ന് റിലീസ് ചെയ്യുന്ന പത്താന് ടിക്കറ്റ് എടുത്താൽ കാവി ബിക്കിനി രംഗം ഉണ്ടാവുമോ?
advertisement
1/6

ഏറെ കോളിളക്കം സൃഷ്‌ടിച്ച ഗാനമാണ് ദീപിക പദുകോൺ (Deepika Padukone), ഷാരൂഖ് ഖാൻ (Shah Rukh Khan) എന്നിവർ അഭിനയിച്ച പത്താൻ (Pathaan) സിനിമയിലേത്. ഇതിലെ കാവി ബിക്കിനി രംഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കഴിഞ്ഞ ദിവസം ഇതേ ഗാനരംഗത്തിലെ സ്വർണ്ണ സ്വിംസ്യൂട്ട് രംഗം എടുത്തിമാറ്റിയതായി റിപ്പോർട്ട് ഉയർന്നിരുന്നു. എന്നാലിപ്പോൾ കാവി ബിക്കിനി ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുമോ ഇല്ലയോ എന്ന കാര്യവും ഉറപ്പിച്ചതായി അറിയുന്നു
advertisement
2/6
ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ദീപികയുടെ കാവി ബിക്കിനി മാത്രമല്ല, ഷാരൂഖ് ഖാന്റെ പച്ച ഷർട്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. വിവിധ രാഷ്ട്രീയ മേഖലകളിൽ നിന്നും ബേഷരം രംഗ് എന്ന ഗാനത്തിന് ഭീഷണിയുയർന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ ചെയർപേഴ്സൺ പ്രസൂൺ ജോഷി കാവി ബിക്കിനി രംഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇ-ടൈംസ് റിപ്പോർട്ട് പ്രകാരം, പത്താനിൽ ഉള്ളതുപോലെത്തന്നെ ഗാനം നിലനിർത്തും എന്നാണ് വിവരം. അതേസമയം തന്നെ ഷാരൂഖ് ഖാനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം മറ്റൊന്നാണ്
advertisement
4/6
'പത്താൻ' സംഘം സിനിമയിൽ നിന്നും ഗാനം നീക്കം ചെയ്യാനുള്ള ചൂടുപിടിച്ച ചർച്ചയിലാണ് എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. സ്വർണ്ണ സ്വിംസ്യൂട്ടിൽ ദീപിക പദുക്കോണിന്റെ വൈറലായ 'സൈഡ് പോസ്', നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകൾ, 'ബഹുത് താങ് കിയ' എന്ന വരികളിലെ മാദക നൃത്ത ചലനങ്ങളുടെ ദൃശ്യങ്ങൾ എന്നിവ നീക്കം ചെയ്യുകയോ വെട്ടിച്ചുരുക്കി പകരം 'അനുയോജ്യമായ ഷോട്ടുകൾ' നൽകുകയോ ചെയ്തതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു
advertisement
5/6
'സിബിഎഫ്‌സി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെയാണ് 'പത്താൻ' കടന്നുപോയത്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും...
advertisement
6/6
പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പായി സമർപ്പിക്കാനും കമ്മിറ്റി നിർമ്മാതാക്കളോട് നിർദേശിച്ചിട്ടുണ്ട്,' എന്നാണ് സെൻസർ ബോർഡ് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം
മലയാളം വാർത്തകൾ/Photogallery/Film/
Pathaan | തീരുമാനമായി; ദീപികയുടെ കാവി ബിക്കിനി രംഗം 'പത്താൻ' സിനിമയിൽ ഉണ്ടാവുമോ ഇല്ലയോ?