TRENDING:

കൊറോണയൊന്നും പ്രശ്നമല്ല; ഓണ്‍ലൈനിൽ സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടിക്കറ്റ് തിരഞ്ഞ് ആരാധകർ

Last Updated:
കഴിഞ്ഞ ഒരു വർഷമായി സിനിമാ വ്യവസായത്തിനുണ്ടായിരുന്ന നഷ്ടം തന്റെ സിനിമയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് തിയറ്ററുടമകൾ നടത്തിയിരുന്നത് എന്ന കാര്യം മനസിലാക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞിരുന്നു.
advertisement
1/9
കൊറോണയൊന്നും പ്രശ്നമല്ല; ഓണ്‍ലൈനിൽ സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടിക്കറ്റ് തിരഞ്ഞ് ആരാധകർ
കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ് രാജ്യം. സിനിമാ തിയറ്ററുകൾ അടച്ചിടുകയും അത്യാവശ്യമല്ലാത്ത മറ്റ് എല്ലാ സേവനങ്ങളും നിർത്തിവച്ചും കോവിഡ് മഹാമാരിയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും.
advertisement
2/9
ഇതിനിടെയാണ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ നായകനാകുന്ന രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായി എന്ന പുതിയ ചിത്രവും റിലീസിനെത്തുന്നത്. മെയ് 13 ന് തിയറ്റർ റിലീസ് ആയാണ് ചിത്രം എത്തുന്നതെങ്കിലും രാജ്യത്തെ ഒട്ടു മിക്ക തിയറ്ററുകളും അടഞ്ഞ് കിടക്കുന്നതിനാൽ ബോക്സ്ഓഫീസിൽ നിന്നും കാര്യമായ നേട്ടം സിനിമക്ക് ലഭിക്കാനടിയില്ല.
advertisement
3/9
“സീ യുടെ പിന്തുണയില്ലാതെ ആരാധകർക്ക് ഞാൻ ഈദിന് നൽകിയ വാക്ക് പാലിക്കാനാകില്ല. കോവിഡ് മഹാമാരി കാരണം ജനങ്ങൾ പ്രയാസത്തിലായ അവസരത്തിൽ സിനിമ റിലീസ് ചെയ്യുക എന്നത് പ്രധാനമാണ്. പലരുടെയും വരുമാനം വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നു.
advertisement
4/9
അതു കൊണ്ട് തന്നെ ടിക്കറ്റ് ഇനത്തിൽ തിയറ്ററുകളിൽ കൂടുതൽ പണം ചെലവഴിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിൽ വീട്ടിൽ ഇരുന്ന് തന്നെ പുതിയ ചിത്രം ആസ്വദിക്കാനാകും. സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു” മാധ്യമ പ്രവർത്തകരുമായി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംഭാഷണത്തിൽ സൽമാൻ ഖാൻ പറഞ്ഞു.
advertisement
5/9
കഴിഞ്ഞ ഒരു വർഷമായി സിനിമാ വ്യവസായത്തിനുണ്ടായിരുന്ന നഷ്ടം തന്റെ സിനിമയിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് തിയറ്ററുടമകൾ നടത്തിയിരുന്നത് എന്ന കാര്യം മനസിലാക്കുന്നുവെന്നും അവരോട് ക്ഷമ ചോദിക്കുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞിരുന്നു.
advertisement
6/9
'രാധേയുടെ ബോക്സ് ഓഫീസ് കളക്ഷൻ പൂജ്യമായിരിക്കും. സൽമാൻ ഖാൻ ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും കുറഞ്ഞ കളക്ഷനായിരിക്കും അത്. ജനങ്ങൾ അതിൽ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യട്ടെ. ഇന്ത്യയിൽ വളരെ കുറച്ച് തിയറ്ററുകളിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുന്നുള്ളു.
advertisement
7/9
വിദേശ രാജ്യങ്ങളിലും സാധരണയുള്ളതിൽ അപേക്ഷിച്ച് വളരെ കുറവ് തിയ്യേറ്ററുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്യുന്നത്. അത് കൊണ്ടു തന്നെ ബോക്സ് ഓഫീസ് കളക്ഷൻ നന്നേ കുറവായിരിക്കും' സൽമാൻ ഖാൻ വിശദീകരിച്ചു.
advertisement
8/9
കോവിഡ് വ്യപനത്തെ തുടർന്ന് രാജ്യത്ത് വിരലിൽ എണ്ണാവുന്ന തിയറ്ററുകളിൽ മാത്രമേ ചിത്രം റിലീസ് ചെയ്യുന്നൊള്ളൂ എങ്കിലും അടുത്തുള്ള തിയ്യേറ്ററുകളിൽ ചിത്രത്തിന്റെ ബുക്കിംഗിനുള്ള ശ്രമത്തിലാണ് സൽമാൻ ആരാധകർ. കഴിഞ്ഞ 24 മണിക്കൂറായുള്ള ഗൂഗിൾ ട്രെന്റാണ് ഈ സൂചന നൽകുന്നത്.
advertisement
9/9
ചിത്രത്തിന്റെ ബുക്കിംഗിനായുള്ള തെരച്ചിൽ ഗൂഗിൾ ട്രെന്റിംഗിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.   സീ5 ലെ ഓടിടിക്ക് പുറമേ ഡിടിഎച്ച് സർവ്വീസുകളായ ഡിഷ്, ഡി2എച്ച്,ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി എന്നിവയിലും സൽമാൻ ചിത്രമായ രാധേ കാണാവുന്നതാണ്.  പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാന് പുറമേ ജാക്കി ഷ്റോഫ്, രൺദീപ് ഹൂഡ, ദിഷ പട്ടാണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
കൊറോണയൊന്നും പ്രശ്നമല്ല; ഓണ്‍ലൈനിൽ സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ ടിക്കറ്റ് തിരഞ്ഞ് ആരാധകർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories