65 കോടി മുടക്കി നിർമിച്ച ശാകുന്തളം നേടിയത് വെറും 7 കോടി; നിർമാതാവിന് 22 കോടി നഷ്ടം
- Published by:Naseeba TC
- news18-malayalam
Last Updated:
വെറും ഏഴ് കോടി രൂപയാണ് ശാകുന്തളത്തിന് ആകെ നേടാനായത്
advertisement
1/10

സാമന്ത നായികയായി അഭിനയിച്ച ശാകുന്തളത്തിന്റെ ദയനീയ പരാജയത്തിലുടെ നിർമാതാവിനുണ്ടായത് കോടികളുടെ നഷ്ടം.
advertisement
2/10
സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് ശാകുന്തളം നേരിട്ടത്. വെറും ഏഴ് കോടി രൂപയാണ് ചിത്രത്തിന് ആകെ നേടാനായത്.
advertisement
3/10
ആന്ധ്ര ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ പരാജയത്തിലൂടെ നിർമാതാവ് ദിൽ രാജുവിന് 22 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പറയുന്നു.
advertisement
4/10
തെലുങ്കിൽ അടുത്തിടെ സൂപ്പർ ഹിറ്റായ ദസറ, ബൽഗാം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് ദിൽ രാജു.
advertisement
5/10
ഈ രണ്ട് ചിത്രങ്ങളിലൂടെ നേടിയതെല്ലാം ശാകുന്തളത്തിലൂടെ നിർമാതാവിന് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
advertisement
6/10
65 കോടി മുതൽ മുടക്കിലാണ് ശാകുന്തളം നിർമിച്ചത്. ഒടിടി പ്ലാറ്റ്ഫോമിൽ 35 കോടിക്കാണ് ചിത്രം വിറ്റത്.
advertisement
7/10
കൂടാതെ, സാറ്റലൈറ്റ് ഇനത്തിൽ 15 കോടിയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇത്രയും നേടിയിട്ടും കനത്ത നഷ്ടമാണ് ദിൽ രാജുവിന് ഉണ്ടായിരിക്കുന്നത്.
advertisement
8/10
അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖർ ആണ് ശാകുന്തളം സംവിധാനം ചെയ്തത്. മലയാളി താരം ദേവ് മോഹനാണ് സാമന്തയുടെ നായകനായി ദുശ്യന്തന്റെ വേഷം അവതരിപ്പിച്ചത്.
advertisement
9/10
കോടികൾ മുടക്കി നിർമിച്ചിട്ടും ചിത്രത്തിലെ വിഎഫ്എക്സ് സമ്പൂർണ പരാജയമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ദുർബലമായ ഡയലോഗുകളും ചിത്രത്തിന് തിരിച്ചടിയായി.
advertisement
10/10
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം തെലുങ്കിലെ തന്നെ വമ്പൻ പരാജയങ്ങളിലൊന്നാണ്.
മലയാളം വാർത്തകൾ/Photogallery/Film/
65 കോടി മുടക്കി നിർമിച്ച ശാകുന്തളം നേടിയത് വെറും 7 കോടി; നിർമാതാവിന് 22 കോടി നഷ്ടം