TRENDING:

Kaaliyan | പിറന്നാൾ പോസ്റ്ററിൽ ഒളിഞ്ഞിരുന്ന ബ്രില്യൻസ്; പൃഥ്വിരാജിന്റെ 'കാളിയൻ' പോസ്റ്ററിൽ കാണാതെ കാണുന്നത്

Last Updated:
കണ്ടാൽ എളുപ്പം മനസിസിലാവാത്ത ഒന്നിലധികം ബ്രില്യൻസുകൾ കാളിയൻ പോസ്റ്ററിൽ അടങ്ങിയിരിക്കുന്നു
advertisement
1/7
Kaaliyan | പിറന്നാൾ പോസ്റ്ററിൽ ഒളിഞ്ഞിരുന്ന ബ്രില്യൻസ്; പൃഥ്വിരാജിന്റെ 'കാളിയൻ' പോസ്റ്ററിൽ കാണാതെ കാണുന്നത്
പ്രിയ നടൻ പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) ജന്മദിനം ആശംസിച്ചു കൊണ്ട് കാളിയൻ (Kaaliyan) ടീമിന്റെ അണിയറക്കാർ പുറത്തിറക്കിയ പോസ്റ്റർ എങ്ങും ശ്രദ്ധേയമായിരുന്നു. കുതിരപ്പുറത്തിരിക്കുന്ന പോരാളിയെയാണ് പോസ്റ്ററിൽ കാണാൻ കഴിഞ്ഞത്. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് 'കാളിയൻ'. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിറന്നാളിന് ഗ്രാഫിക് ലുക്ക് അടങ്ങിയ പോസ്റ്റർ പുറത്തിറങ്ങിയത്
advertisement
2/7
2022 മെയ് മാസത്തിൽ സിനിമയുടെ ഓഡിഷൻ നടത്തിയിരുന്നു. ബി.ടി. അനിൽ കുമാറിന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' 1700-കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥയാണ് പറയുന്നത്. ഈ പോസ്റ്ററിൽ ആരുമറിയാത്ത ഒരു ബ്രില്യൻസ് ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് വിഷയം. ചുവടെ കാണുന്ന പോസ്റ്റർ ഒന്ന് വ്യക്തമായി നോക്കിക്കോളൂ (തുടർന്ന് വായിക്കുക)
advertisement
3/7
വേണാട് പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായ കാളിയന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആ വീര്യവും ശൗര്യവും പോസ്റ്ററിലും നിറഞ്ഞുനിൽപ്പുണ്ട്
advertisement
4/7
ഗ്രാഫിക് ചിത്രത്തിൽ പൃഥ്വിരാജ് കുത്തരിപ്പുറത്തു നിൽക്കുന്ന ഇമേജിന് ചുറ്റുമുള്ള ഗുഹയ്ക്കും കാളിയന്റെ രൂപം നൽകിയാണ് പിന്നണി പ്രവർത്തകർ ബ്രില്യൻസ് പ്രകടിപ്പിച്ചത്. തീർന്നില്ല
advertisement
5/7
തിരിച്ചുപിടിച്ചാൽ, തെന്നിന്ത്യയുടെ ഭൂപടം കാണാം. വേണാടും മധുരയും തമ്മിലെ പോരട്ടം സൂചിപ്പിക്കാനാണിത്. സാധാരണ ഗതിയിൽ രണ്ടുകാലിൽ കുതിക്കാൻ നിൽക്കുന്ന കുതിരയല്ല ഇവിടെ. ഈ കുതിര തീർത്തും ശാന്തമായി നിൽക്കുകയാണ്. ഒരു ഉദ്യമത്തിലാണ് നായകൻ എന്ന സൂചനയും പോസ്റ്റർ പറയുന്നു
advertisement
6/7
'കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്, പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്,' സംവിധായകൻ മഹേഷ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു
advertisement
7/7
2018 ൽ നിർമ്മാതാക്കൾ രസകരമായ ഒരു ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയിരുന്നു. കാളിയന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. പൃഥ്വിരാജ് സുകുമാരനൊപ്പം ബാഹുബലിയിലെ 'കട്ടപ്പയായി' ശ്രദ്ധ നേടിയ സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Film/
Kaaliyan | പിറന്നാൾ പോസ്റ്ററിൽ ഒളിഞ്ഞിരുന്ന ബ്രില്യൻസ്; പൃഥ്വിരാജിന്റെ 'കാളിയൻ' പോസ്റ്ററിൽ കാണാതെ കാണുന്നത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories