TRENDING:

Dileep 149 | ദിലീപ് നായകൻ, വിനീത് കുമാർ സംവിധായകൻ; ദിലീപ് 149ന് തുടക്കം

Last Updated:
മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ദിലീപ്-വിനീത് കുമാർ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ
advertisement
1/4
Dileep 149 | ദിലീപ് നായകൻ, വിനീത് കുമാർ സംവിധായകൻ; ദിലീപ് 149ന് തുടക്കം
നടൻ ദിലീപ് (Actor Dileep) നടനും സംവിധായകനുമായ വിനീത് കുമാറുമായി ചേർന്ന് പുതിയ ചിത്രമൊരുക്കുന്നു. ‘D149’ എന്ന് വർക്കിങ് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ആരംഭിച്ചു. മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ദിലീപ്-വിനീത് കുമാർ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി ഒരു പ്രമുഖ തെന്നിന്ത്യൻ നായികയെയാണ് അണിയറ പ്രവർത്തകർ സമീപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
2/4
ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനാണ്. ദീപു ജോസഫാണ് എഡിറ്റർ, റോഷൻ ചിറ്റൂർ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവർത്തിയും വിനായക് ശശികുമാറും ചേർന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്
advertisement
3/4
സമീറ സനീഷ് വസ്ത്രാലങ്കാരവും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ നിർവഹിക്കും. വരാനിരിക്കുന്ന മറ്റൊരു പ്രോജക്റ്റിനായി ദിലീപ് ‘ഉടൽ’ സംവിധായകൻ രതീഷ് രഘുനന്ദനുമായി കൈകോർക്കുന്നു. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബാന്ദ്ര’ എന്ന ചിത്രവും അണിയറയിൽ പുരോഗമിക്കുന്നു
advertisement
4/4
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. നടി തമന്ന ഭാട്ടിയ ‘ബാന്ദ്ര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കും
മലയാളം വാർത്തകൾ/Photogallery/Film/
Dileep 149 | ദിലീപ് നായകൻ, വിനീത് കുമാർ സംവിധായകൻ; ദിലീപ് 149ന് തുടക്കം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories