വണ്ടർ വുമണും ക്യാപ്റ്റൻ മാർവെലും നേർക്കുനേർ കണ്ടാൽ എന്ത് സംഭവിക്കും? ഈ ചിത്രങ്ങൾ പറയട്ടെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഗാൽ ഗഡോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താരം നൽകിയ ക്യാപ്ഷനും രസകരമാണ്
advertisement
1/13

ഏതാണ് മികച്ചത്, ഡിസിയോ അതോ മാർവലോ? രണ്ടിന്റേയും ആരാധകർ സ്ഥിരം കൊമ്പുകോർക്കുന്ന വിഷയമാണിത്.
advertisement
2/13
ഡിസി സൂപ്പർ ഹീറോസിനേക്കാൾ മികച്ചതാണ് മാർവൽ കഥാപാത്രങ്ങൾ എന്ന് മാർവൽ ആരാധകർ പറയുമ്പോൾ, ഡിസിയുടെ ജോക്കറിനെ വെല്ലുന്ന ഏത് കഥാപാത്രമാണ് മാർവലിന് മുന്നോട്ട് വെക്കാനുള്ളത് എന്നാകും തിരിച്ചുള്ള ചോദ്യം.
advertisement
3/13
ആരാധകരുടെ കാര്യം ഇതാണെങ്കിൽ, രണ്ടിലേയും പ്രധാന കഥാപാത്രങ്ങൾ നേരിട്ട് കണ്ടാൽ എന്താകും അവസ്ഥ? പൊരിഞ്ഞ പോരാട്ടം തന്നെ നടക്കും എന്നാകും ചില കട്ടഫാൻസിന്റെ മറുപടി.
advertisement
4/13
എന്നാൽ ഇപ്പോൾ പുറത്തു വന്നിരക്കുന്ന ചിത്രങ്ങൾ ആ ധാരണ തെറ്റിക്കുന്നതായിരിക്കും.
advertisement
5/13
ഡിസിയിലെ പെൺകരുത്തായ വണ്ടർ വുമണും മാർവെലിന‍്റെ ക്യാപ്റ്റൻ മാർവെലുമാണ് നേരിട്ട് കണ്ടിരിക്കുന്നത്. കൂടിക്കാഴ്ച്ച സിനിമയിലല്ലെന്ന് മാത്രം. വണ്ടർ വുമണായി എത്തിയ ഗാൽ ഗഡോട്ടും ക്യാപ്റ്റൻ മാർവെൽ ആയി വേഷമിട്ട ബ്രീ ലാർസനുമാണ് ഒന്നിച്ചത്.
advertisement
6/13
ഗാൽ ഗഡോട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താരം നൽകിയ ക്യാപ്ഷനും രസകരമാണ്. യുദ്ധമല്ല, സ്നേഹമാണ് വേണ്ടത് എന്നായിരുന്നു ക്യാപ്ഷൻ.
advertisement
7/13
ഓസ്കാർ അവാർഡ് ദാനച്ചടങ്ങിൽ എടുത്ത ചിത്രങ്ങളാണ് ഗാൽ ഗഡോട്ട് ആരാധകരുമായി പങ്കുവെച്ചത്.
advertisement
8/13
2016 ൽ ഇറങ്ങിയ ബാറ്റ്മാൻVSസൂപ്പർമാൻ ചിത്രത്തിലാണ് ഗാൽ ആദ്യമായി വണ്ടർവുമണായി വേഷമിട്ടത്.
advertisement
9/13
പിന്നീട് 2017 ൽ ഡിസി പുറത്തിറക്കിയ വണ്ടർവുമൺ സിനിമയിലൂടെ ഗാൽ നിരവധി ആരാധകരെ സ്വന്തമാക്കി.
advertisement
10/13
അതേവർഷം തന്നെ ഇറങ്ങിയ ജസ്റ്റിസ് ലീഗിലും ഗാൽ വണ്ടർവുമണായി എത്തി.
advertisement
11/13
ഈ വർഷം ഇറങ്ങുന്ന വണ്ടർ വുമൺ 1984 ആണ് അടുത്തതായി ഇറങ്ങാനുള്ള ചിത്രം.
advertisement
12/13
2019 ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ മാർവെലിൽ ബ്രീ ലാർസൻ ആദ്യമായി എത്തി.
advertisement
13/13
പിന്നീട് അവഞ്ചേർസ് എൻഡ് ഗെയിമിലും ബ്രീ ക്യാപ്റ്റൻ മാർവെൽ ആയി എത്തി.
മലയാളം വാർത്തകൾ/Photogallery/Film/
വണ്ടർ വുമണും ക്യാപ്റ്റൻ മാർവെലും നേർക്കുനേർ കണ്ടാൽ എന്ത് സംഭവിക്കും? ഈ ചിത്രങ്ങൾ പറയട്ടെ